ഡൽഹി കലാപത്തിൽ മരണപ്പെട്ടവരുടെ സ്മരണയ്ക്ക് മുന്നിൽ കുടുംബശ്രീ പ്രവർത്തകർ ആദരാഞ്ജലിയർപ്പിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ കുടുംബശ്രീ പ്രവർത്തകരാണ് മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് ദീപം തെളിയിച്ചത്. ഇത്തരത്തിൽ കലാപങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് കുടുംബശ്രീ പ്രവർത്തകർ ആവശ്യപ്പെട്ടു. തുടർന്നു ചേർന്ന അനുശോചന യോഗം ഗ്രാമപഞ്ചായത്ത് അംഗം എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു
സി ഡി എസ് ചെയർപേഴ്സൺ ജെസ്‌ഫിൻ മാർട്ടിൻ വൈസ് ചെയർപേഴ്സൺ ഗീതാകുമാരി എഡിഎസ് ചെയർപേഴ്സൻ നിത്യ ബിനു, ബേബി അനിത, ബിജി ഷാജി, റൂബി സുരേഷ് എന്നിവർ സംസാരിച്ചു.