കെഎസ്ആർടിസി ബസിൽ മോഷണം ഒരു പ്രതി കൂടി പിടിയിൽ ആറ്റിങ്ങൽ വെളിയിൽ മൂലയിൽ ഗ്രേസി പാപ്പച്ചൻ പരാതിപ്രകാരം ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു .കെഎസ്ആർടിസി ബസിൽ നിന്നും പണമടങ്ങിയ പഴ്സ് മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ 26 -2- 2020 അറസ്റ്റുചെയ്തിരുന്നു തുടർന്ന് സംഘത്തെ കുറിച്ച് അന്വേഷണം നടത്തവേ സംഭവത്തിൽ പ്രതിയായ തെങ്കാശി ജില്ലയിൽ പുറമ്പോക്കിൽ കോളനിയിൽ മണിയമ്മ (65) നെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം വി.വി ദിപിൻ,എസ് ഐ എസ് സനൂപ്,എ എസ് ഐ താജുദീൻ, സന്ധ്യ എന്നിവർ ഉൾപ്പെട്ട ടീം അറസ്റ്റ് ചെയ്തു കോടതി മുൻപാകെ ഹാജരാക്കി.