സ്വഭാവദൂഷ്യം ഉണ്ടെന്നു കോമരം തുള്ളി കൽപന പുറപ്പെടുവിച്ചത് തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. മണലൂരിൽ ബുധനാഴ്ച ജീവനൊടുക്കിയ യുവതിയുടെ സഹോദരനാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.യുവതിക്ക് സ്വഭാവദൂഷ്യം ഉണ്ടെന്നു ക്ഷേത്ര ചടങ്ങിനിടെ കോമരം കല്പന പുറപ്പെടുവിച്ചു ഇത് മാനഹാനി ഉണ്ടാക്കി എന്നും പരാതിയിൽ പറയുന്നു.യുവതി ദേവിക്കു മുന്നിൽ മാപ്പ് പറയണം എന്നായിരുന്നു ഇരുന്നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ കോമരത്തിന്റെ കല്പന.ഇതേ നാട്ടുകാരനായ യുവാവാണ് കോമരം തുള്ളിയത്.ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആണ് പരാതി.
ഇയാളുടെ സുഹൃത്തിനെ സ്വാധീനത്തിലാണ് കോമരം അപ്രകാരം പറഞ്ഞതെന്നും ആചാരത്തെ വ്യക്തി വൈരാഗ്യം തീർക്കാനുള്ള വേദിയാക്കി എന്നും പറയുന്നു അയാൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നാട്ടുകാരിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി തുടങ്ങി ഇരിങ്ങാലക്കുട ഡി വൈ എസ് പിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ഇന്നലെ യുവതിയുടെ വീട് സന്ദർശിക്കുകയും കോമരംതുള്ളിയ ആൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.