നിയന്ത്രണം വിട്ട കാറിടിച്ച് മടത്തറ ജംഗ്ഷനിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ തകർന്നു. കുളത്തൂപ്പുഴ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കാർ റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന മിനിബസിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മുന്നോട്ടു നീങ്ങി മറ്റൊരു ബസിലും സ്കൂട്ടറിലും ഇടിച്ചു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന കുളത്തൂപ്പുഴ സ്വദേശി ബദറുദ്ദീനും കുടുംബത്തിനും സാരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് വാഹനങ്ങളിൽ യാത്രക്കാരുണ്ടായിരുന്നില്ല. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. കടയ്ക്കൽ പൊലീസ് കേസെടുത്തു