അരുവിക്കര: അവസാന ഘട്ട നവീകരണം ഫെബ്രു. രണ്ടു മുതൽ, ജലവിതരണം മുടങ്ങും

തിരുവനന്തപുരം: നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, അരുവിക്കരയിലെ ജല ശുദ്ധീകരണ ശാലകളിൽ വാട്ടർ അതോറിറ്റി നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ നാലാമത്തേതും അവസാനത്തേതുമായ ഘട്ടം ഫെബ്രുവരി ഒന്നു മുതൽ രണ്ടു വരെ നടക്കും. നഗരത്തിൽ ശുദ്ധജലമെത്തിക്കുന്ന 86 എംഎല്‍ഡി, 74എംഎല്‍ഡി ജലശുദ്ധീകരണശാലകളുടെ അവസാന ഘട്ട നവീകരണ ജോലികളാണു നടക്കുന്നത്. നവീകരണജോലികള്‍ക്കായി ഈ ജലശുദ്ധീകരണ ശാലകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വരുന്നതിനാൽ ഫെബ്രുവരി ഒന്നിന് ഉച്ച മുതൽ മൂന്നിന് രാത്രി വരെ നഗരത്തിൽ ചിലയിടങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടുമെന്നും ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ രണ്ടിന് പുലർച്ചെ രണ്ടു മണി വരെ 74 എംഎൽഡി ജല ശുദ്ധീകരണ ശാലയുടെയും അന്നേ ദിവസം രാവിലെ ആറു മണി വരെ 86 എംഎൽ ഡി ശുദ്ധീകരണ ശാലയുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വരും. നവീകരണം പൂര്‍ത്തിയാക്കുന്നതോടെ നഗരത്തില്‍ പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ ജലം കൂടുതലായി എത്തിക്കാന്‍ സാധിക്കും.

നഗരത്തില്‍ ശുദ്ധജലമെത്തിക്കുന്ന 86 എംഎല്‍ഡി ജലശുദ്ധീകരണ ശാലയിലെ പമ്പ് സെറ്റുകള്‍ക്കും അനുബന്ധ വൈദ്യുതോപകരണങ്ങള്‍ക്കും 20 വര്‍ഷത്തെ കാലപ്പഴക്കമുണ്ട്. കാലപ്പഴക്കവും തേയ്മാനവും മൂലും ശേഷി കുറയുന്നതിനാല്‍ നഗരത്തിലേക്കുള്ള ശുദ്ധജലവിതരണത്തില്‍ പലപ്പോഴും കുറവുണ്ടാവുകയാണ്. കാലപ്പഴക്കം ചെന്ന പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും മാറ്റുന്നതിനു വേണ്ടിയാണ് ജലശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചുള്ള നവീകരണം നടത്തുന്നത്.

ആദ്യ മൂന്നുഘട്ടങ്ങളിലെയും നവീകരണം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റിക്ക് നിലവില്‍ 86 എംഎല്‍ഡി, 72 എംഎല്‍ഡി, 74 എംഎല്‍ഡി വീതം ശേഷി യുള്ള മൂന്നു ജലശുദ്ധീകരണ ശാലകളാണുളളത്. പുതിയ 75 എംഎല്‍ഡി ജലശുദ്ധീകരണ ശാല നിര്‍മാണം പൂര്‍ത്തായി വരികയാണ്.

ശുദ്ധജലവിതരണം തടസ്സപ്പെടുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഭാഗികമായി ജലവിതരണം നടത്തുന്നതാണ്. ആര്‍സിസി, ശീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കര്‍ ലോറികള്‍ വഴി ബദല്‍ സംവിധാനമൊരുക്കും. ആശുപത്രി, പൊലീസ് തുടങ്ങിയ അത്യാവശ്യ സര്‍വീസുകള്‍ക്ക് പ്രത്യേകമായി ടാങ്കര്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലവിതരണം നടത്താനായി വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലം, അരുവിക്കര, പിടിപി നഗര്‍, ചൂഴാറ്റുകോട്ട, ആറ്റിങ്ങല്‍-വാളക്കാട് എന്നിവിടങ്ങളിലെ വെന്‍ഡിങ് പോയിന്‍റുകളില്‍നിന്ന് ജലവിതരണത്തിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ ടാങ്കറുകള്‍ക്ക് പുറമെ നഗരസഭ, പൊലീസ്, സൈന്യം, സിആര്‍പിഎഫ് എന്നീ വിഭാഗങ്ങളുടെ ടാങ്കറുകളുടെ സേവനവും ഉപയോഗപ്പെടുത്തും. പൊതുജനങ്ങൾക്ക് കുടിവെള്ളം ശേഖരിക്കാനായി വെള്ളം മുടങ്ങുന്ന മേഖലകളിൽ കിയോസ്കുകൾ സ്ഥാപിക്കും.

പൊതുജനങ്ങള്‍ക്ക് ജലവിതരണം സംബന്ധിച്ച സേവനങ്ങള്‍ക്ക് താഴെപ്പറയുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍

8547638181, 0471-2322674, 2322313(തിരുവനന്തപുരം)

9496000685(അരുവിക്കര)

വെന്‍ഡിങ് പോയിന്‍റുകളില്‍ ബന്ധപ്പെടാനുള്ള

നമ്പരുകൾ

വെള്ളയമ്പലം– 8547638181

അരുവിക്കര–9496000685

പിടിപി നഗര്‍–8547638192( 02.2.2020 രാവിലെ ഏഴുമണിക്കു ശേഷം)

ചൂഴാറ്റുകോട്ട–8289940618

ആറ്റിങ്ങല്‍ -വാളക്കോട് 8547638358.

ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങള്‍

കവടിയാര്‍, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗര്‍, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കല്‍ കോളജ്, ആര്‍സിസി, ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍, കുമാരപുരം, ഉള്ളൂര്‍, പ്രശാന്ത് നഗര്‍, ആക്കുളം, ചെറുവയ്ക്കല്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹര്‍ നഗര്‍, നന്തന്‍കോട്, ദേവസ്വം ബോര്‍ഡ് ജംങ്ഷന്‍, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്നോപാര്‍ക്ക്, മണ്‍വിള, കുളത്തൂര്‍, പള്ളിപ്പുറം, സിആര്‍പിഎഫ് എന്നീ പ്രദേശങ്ങളില്‍ 1.2.2020 ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ പൂര്‍ണമായും ജലവിതരണം മുടങ്ങുകയും 2.2.2020 രാവിലെ ആറുമണിക്ക് പണികള്‍ പൂര്‍ത്തിയാക്കി പമ്പിങ് പുനരാരംഭിക്കുകയും മൂന്നാം തീയതി രാത്രിയോടെ ജലവിതരണം പൂര്‍വസ്ഥിതിയിലെത്തുകയും ചെയ്യും.

തിരുമല, പിടിപി നഗര്‍, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂര്‍ക്കാവ്, കാച്ചാണി, നെട്ടയം, മലമുകള്‍, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്‍, കുണ്ടമണ്‍ഭാഗം, പുന്നയ്ക്കാമുഗള്‍, മുടവന്‍മുഗള്‍, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാല്‍ ഐരാണിമുട്ടം, തമ്പാനൂര്‍, ഈസ്റ്റ്ഫോര്‍ട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട് എന്നീ പ്രദേശങ്ങളില്‍ 1.2.2020 ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ പൂര്‍ണമായും ജലവിതരണം മുടങ്ങുകയും 2.2.2020 വെളുപ്പിന് രണ്ടുമണിയോടെ പണികള്‍ പൂര്‍ത്തിയാക്കി, പമ്പിങ് പുനരാരംഭിച്ച് അന്നേദിവസം രാത്രിയോടെ ജലവിതരണം പൂര്‍വസ്ഥിതിയിലെത്തുകയും ചെയ്യും.

Latest

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്.

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസ് ഉടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്. കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും തമ്മിലാണ് ഇടിച്ചത്.ഇന്ന് രാവിലെയായിരുന്നു...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നിരവധി...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!