ചിറയിൻകീഴ്:അഴൂർ, ചിറയിൻകീഴ് സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് കഞ്ചാവ് വില്പന നടത്തുന്ന ഓട്ടോ ഡ്രൈവറെ എക്സൈസ് പിടികൂടി. കഠിനംകുളം, പള്ളിത്തുറ സ്വദേശിയായ ഓട്ടോ മോഹനൻ എന്ന മോഹൻദാസിനെയാണ് പിടികൂടിയത്.തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് എക്സൈസ് സംഘം അഴൂരിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഓട്ടോറിക്ഷയുമായി ചുറ്റിനടന്ന് കഞ്ചാവ് വില്പന നടത്തുന്ന ഇയാളിൽനിന്ന് 1.150 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു