പുത്തൂരിൽ അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. മാവടി ആറ്റുവാശേരി തെങ്ങുവിള മണി മന്ദിരത്തിൽ മണിക്കുട്ടന്റെ മകൻ ശിവജിത്താണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ശിവജിത്തിന് പാമ്പ് കടിയേറ്റത്. തന്റെ കാലില്‍ എന്തോ കടിച്ചെന്ന് കുട്ടി അമ്മയെ അറിയിച്ചിരുന്നു. അമ്മ നോക്കിയപ്പോള്‍ കുട്ടിയുടെ കാലില്‍ രണ്ട് പാടുകളും ചോരയും വരുന്നത് ശ്രദ്ധയില്‍പെട്ടു. കാൽ നീരു വച്ചു വീർത്തതിനെ തുടർന്നു താലൂക്ക് ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാവടി ജിഎൽപിഎസ് സ്കൂളിൽ എൽ.കെ.ജി വിദ്യാർഥിയായിരുന്നു.