.സ്വകാര്യബസുമായുള്ള തർക്കത്തിൽ ഇടപെട്ട പൊലീസ്, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ലോപ്പസിനെ കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടു പോവുകയും ചെയ്തതാണ് മിന്നൽ സമരത്തിന് കാരണമായത്. ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് ആറ്റുകാലിലേക്കുള്ള സ്വകാര്യബസ് കിഴക്കേകോട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിറുത്തി ആളെ കയറ്റിയത്. ഇത് കെ.എസ്. ആർ.ടി.സി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
സ്വകാര്യബസ് ജീവനക്കാർ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതോടെ സംഘർഷമായി. പ്രശ്നം തീർക്കാനെത്തിയ പൊലീസും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമായി. എ.ടി.ഒ ലോപ്പസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ഫോർട്ട് സ്റ്റേഷനിൽ കൊണ്ടുപോയി
കെ.എസ്.ആർ.ടി.സി സമരം ജനങ്ങൾക്കെതിരായ യുദ്ധമാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.കെ.എസ്.ആർ.ടി.സി ജീവക്കാർക്കെതിരെ കൂട്ടനടപടി എടുക്കും എന്നാണ് അറിയുന്നത്.സമരത്തെ തുടർന്ന് അൻപത് ഓളം ബസുകൾ നിരത്തിൽ നിർത്തിഇട്ടിരുന്നു തുടർന്ന് വൻ ഗതാഗത കുരുക്ക് ഉണ്ടാകാനും ഇതു കാരണമായി.ഇങ്ങനെ നിർത്തിയിട്ട ബസിലെ ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കാൻ ആണ് തീരുമാനം.