ആറ്റിങ്ങൽ അവനവഞ്ചേരി പോയിന്റമുക്കിൽ നിന്ന് ഇന്നലെ രാത്രി 7 മണി മുതൽ കാണാതായ രാഹുൽ (15) നെ കണ്ടുകിട്ടി.വീട്ടിൽ മാതാപിതാക്കളുമായി ഉണ്ടായ ചെറിയ പിണക്കത്താൽ വീട് വിട്ടിറങ്ങിയ രാഹുലിനെ ആറ്റിങ്ങൽ ബോയ്സ് ഹൈ സ്‌കൂളിന് സമീപത്തുനിന്നും കണ്ടെത്തുകയായിരുന്നു.മാതാപിതാക്കളും രാഹുലും ഇപ്പോൾ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലുണ്ട്.