വിഷ്ണു വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് നേതാവ് 10 വര്‍ഷത്തിന് ശേഷം പിടിയില്‍

0
438

വഞ്ചിയൂർ: ഡിവൈഎഫ്‌ഐ നേതാവ് വഞ്ചിയൂർ വിഷ്ണു കൊല്ലപ്പെട്ട കേസിൽ 10 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. ആർഎസ്എസ് നേതാവായ ആസാം അനിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം മണികണ്‌ഠേശ്വരത്ത് നിന്നുമാണ് പൊലീസ് അനിയെ പിടികൂടിയത്. 2008 ഏപ്രില്‍ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ ആകെ 16 പ്രതികളാണുണ്ടായിരുന്നത്. ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുള്ളയാളാണ് ആസാം അനി. ശംഖുമുഖം എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. ഇന്ന് തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കും