വീടിന്റെ വാതിൽ പൊളിച്ച് സ്വർണവും പണവും മോഷ്ടിച്ച യുവാക്കൾ പിടിയിൽ

വിതുര:തൊളിക്കോട് തുരുത്തിയിൽ, വീട്ടിൽ കയറി സ്വർണവും പണവും മോഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.തുരുത്തി പോങ്ങുംമൂട് മൺപുറത്ത് വീട്ടിൽ ടി.ഇർഷാദ് (24), മൂന്ന് സെന്റ് കോളനിയിൽ ആർ.സുരേഷ് (24)എന്നിവരെയാണ് വിതുര സർക്കിൾ ഇൻസ്‌പെക്ടർ എസ്.ശ്രീജിത്ത്‌,എസ്.ഐ.സുധീഷ്,എ.എസ്.ഐ.ഷിബു,പത്മരാജ് എന്നിവർ അറസ്റ്റ് ചെയ്തത്.തുരുത്തിയിൽ റസിയാബീവിയുടെ വീടിന്റെ പുറകു വശത്തെ വാതിൽ പൊളിച്ച് അകത്തു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണമോതിരങ്ങളും പണവും മോഷ്ടിച്ചു. ഇരുവരും ഈ വീടിന്റെ സമീപത്തു നിന്നിരുന്നതായി പരിസരവാസികൾ പൊലീസിന് വിവരം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു

Latest

കുട്ടികളിലെ അമിതവികൃതിക്കും ശ്രദ്ധക്കുറവിനും സൗജന്യ ചികിത്സ

പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആറ് വയസ്...

വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിറ്റിഗ്യാസ് പദ്ധതി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

പദ്ധതി നാടിന് വലിയ മാറ്റം ഉണ്ടാക്കുമെന്ന് മന്ത്രി. ആദ്യഘട്ടത്തിൽ പത്ത് വാർഡുകളിലായി 12,000...

വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് വർക്കല ഇടവ സ്വദേശി ശ്രീജേഷ് യാത്രയായി

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശികളായ അരുൺബാബുവിനും ശ്രീജേഷിനും കണ്ണീരിൽ കുതിർന്നയാത്രയയപ്പ്...

‘അഗ്നിവീർവായു’ വ്യോമസേനയിൽ അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അവസരം. അഗ്നിവീർവായു...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....