കുഴഞ്ഞുവീണ യാത്രക്കാരനു കരുതലിന്റെ കൈകള്‍ നീട്ടിയത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്നലെ നടത്തിയ മിന്നല്‍ പണിമുടക്കിനിടെ കിഴക്കേകോട്ട ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ യാത്രക്കാരനു കരുതലിന്റെ കൈകള്‍ നീട്ടിയത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്. കരമന പിആര്‍എസ് ആശുപത്രിയിലെ നഴ്‌സ് രഞ്ജുവാണു യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചതെന്നു ആശുപത്രി അധികൃതര്‍ തന്നെയാണു സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ഈ കുറിപ്പിന് പിന്നാലെ നുറ് കണക്കിനാളുകളാണ് രഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ആ മാലാഖരഞ്ജു നടത്തിയ ജീവന്‍രക്ഷാ ശ്രമത്തില്‍ അഭിമാനിക്കുന്നതായും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ആശുപത്രി വ്യക്തമാക്കി. കടകംപള്ളി സ്വദേശി സുരേന്ദ്രന്റെ ജീവന്‍ രക്ഷിക്കാന്‍ രഞ്ജു പ്രഥമശുശ്രൂഷ നല്‍കുന്ന രംഗങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇവര്‍ ആരാണെന്നു തിരിച്ചറിഞ്ഞിരുന്നില്ല. സുരേന്ദ്രനെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെ ഇവര്‍ സ്റ്റാന്‍ഡില്‍നിന്നു പോയിരുന്നു. നൈറ്റ് ഡ്യൂട്ടിക്കായി ആശുപത്രിയിലേക്കാണ് ഇവര്‍ പോയത്. സുരേന്ദ്രനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കസേരയില്‍നിന്നു കുഴഞ്ഞുവീണ സുരേന്ദ്രനു പ്രഥമശുശ്രൂഷ നല്‍കാന്‍ രഞ്ജു പല തവണ ശ്രമിച്ചു. സിപിആര്‍ എന്ന ജീവന്‍ രക്ഷാപ്രക്രിയയിലൂടെ രോഗിയുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാനായിരുന്നു ശ്രമം. ഇതിനിടെ ആശുപത്രിയില്‍ എത്തിക്കാനുള്ള സഹായം ചെയ്യാന്‍ സമീപത്തുള്ളവരോട് ഇവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു

Latest

കുട്ടികളിലെ അമിതവികൃതിക്കും ശ്രദ്ധക്കുറവിനും സൗജന്യ ചികിത്സ

പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആറ് വയസ്...

വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിറ്റിഗ്യാസ് പദ്ധതി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

പദ്ധതി നാടിന് വലിയ മാറ്റം ഉണ്ടാക്കുമെന്ന് മന്ത്രി. ആദ്യഘട്ടത്തിൽ പത്ത് വാർഡുകളിലായി 12,000...

വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് വർക്കല ഇടവ സ്വദേശി ശ്രീജേഷ് യാത്രയായി

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശികളായ അരുൺബാബുവിനും ശ്രീജേഷിനും കണ്ണീരിൽ കുതിർന്നയാത്രയയപ്പ്...

‘അഗ്നിവീർവായു’ വ്യോമസേനയിൽ അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അവസരം. അഗ്നിവീർവായു...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....