ദേവനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സ്ഥലവാസിയായ ഒരാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

ഏഴ് വയസുകാരി ദേവനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സ്ഥലവാസിയായ ഒരാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. വെള്ളത്തിൽ മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും മരിയ്ക്കും മുമ്പുള്ള സംഭവങ്ങളിലെ അവ്യക്തത നീക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ ഫോറൻസിക് സർജൻമാരടങ്ങുന്ന സംഘം ഇളവൂരിലെത്തും. പുഴയിലേക്ക് കുട്ടി വീണതിൽ അസ്വാഭാവികതയുണ്ടെന്ന നേരിയ സംശയമെങ്കിലും സംഘത്തിന് ബോദ്ധ്യപ്പെട്ടാൽ സംശയ നിഴലിലുള്ളയാളെ കസ്റ്റഡിയിലെടുക്കും. ദേവനന്ദയുടെ ബന്ധുക്കൾ ഈ വ്യക്തിയെ സംശയമുള്ളതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

വീടുമായും കുട്ടിയുമായും അടുത്തിടപഴകുന്ന ആൾക്ക് കുട്ടിയെ ബലപ്രയോഗം കൂടാതെ കൂട്ടിക്കൊണ്ടുപോകാൻ കഴിയുമെന്നാണ് നിഗമനം. അതിനാലാണ് സംശയിക്കുന്നവരുടെ പട്ടികയിൽ ഒന്നാമനായി അന്വേഷണ സംഘം സ്ഥലവാസിയായ ആളെ നിലനിറുത്തിയത്. സംശയങ്ങളും നിഗമനങ്ങളും ഏറെയുണ്ടെങ്കിലും തെളിവുകളില്ലാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. ഇന്നലെ രാവും പകലും അന്വേഷണ സംഘം ഇളവൂരിൽ ഉണ്ടായിരുന്നു. നിഗമനങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ ഒന്നും കണ്ടെത്താനായിട്ടില്ല.

പോസ്റ്റുമോർട്ടം നടത്തിയ മെഡിക്കൽ സംഘം ഉൾപ്പെടെ ഇന്ന് സ്ഥലത്തെത്തുമ്പോൾ കേസന്വേഷണത്തിന് സഹായകരമായ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ദേവനന്ദ പുഴയിൽ മുങ്ങിമരിച്ചതു തന്നെയെന്ന് അന്വേഷണ സംഘത്തെപ്പോലെ നാട്ടുകാർക്കും വ്യക്തമാണ്. എന്നാൽ ബാഹ്യ പ്രേരണയാൽ പുഴയിലേക്ക് ചാടിയതോ എടുത്തെറിഞ്ഞതോ ആകാം. അക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.

Latest

ഭാര്യയുടെ സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.

വർക്കല:ഭാര്യയുടെ സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പൊലീസ്...

മഴ ; അടിയന്തര സാഹചര്യത്തിൽ വിളിക്കാം

തിരുവനന്തപുരം ജില്ലയിൽ കന്നത മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അടിയന്തര...

ജില്ലയിൽ ഓറഞ്ച് അലർട്ട്

ജില്ലയിൽ ഓറഞ്ച് അലർട്ട് ജില്ലയിൽ ഇന്ന് (ഒക്ടോബർ 25), 24 മണിക്കൂറിൽ...

വൃദ്ധയുടെ കൊലപാതകം മകളും ചെറുമകളും അറസ്റ്റിൽ.

ചിറയിൻകീഴ് : വൃദ്ധയുടെ കൊലപാതകം മകളും ചെറുമകളും അറസ്റ്റിൽ. അഴൂർ റെയിൽവേ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!