ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം : ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചിലയിടങ്ങളില്‍ ശക്തവും മറ്റിടങ്ങളില്‍ നേരിയ തോതിലും പെയ്യുന്നുണ്ടെങ്കിലും വേനല്‍മഴയുടെ തീവ്രതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. കനത്തചൂട് മൂലം രൂപപ്പെട്ട മേഘങ്ങളാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴ ലഭിക്കും. മാര്‍ച്ച് മുതല്‍ മെയ് വരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ താപനില സാധാരണത്തേതിനേക്കാള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഉയര്‍ന്ന താപനില സാധാരണ നിലയേക്കാള്‍ ശരാശരി 0.86 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞ താപനില ശരാശരി 0.83 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കാമെന്നാണ് പ്രവചിച്ചിട്ടുള്ളത്. നല്ല വേനല്‍മഴ കിട്ടിയില്ലെങ്കില്‍ ഏപ്രില്‍ പകുതിയാകുമ്പോഴേക്കും കിണറുകളും ജലാശയങ്ങളും വരണ്ടുണങ്ങുമെന്നും, സംസ്ഥാനം കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവേനല്‍ക്കാലത്ത് 55 ശതമാനം മഴയുടെ കുറവാണ് സംസ്ഥാനത്തുണ്ടായത്. ഒരൊറ്റ ജില്ലയില്‍പ്പോലും പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല

Latest

മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചിട്ടും പൊലീസ് പൊക്കി

തിരുവനന്തപുരം: വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന്...

എം.ടി: ഓർമ്മമരം നട്ടു.

ജ്ഞാനപീഠ പുരസ്ക്കാരജേതാവ് എം.ടി.വാസുദേവൻ നായരുടെ ഓർമ്മക്കായി മാമം, തക്ഷശില ലൈബ്രറി ഓർമ്മ മരം...

ഇന്ന് പെട്രോൾ അടിക്കാൻ മറക്കണ്ട… നാളെ പെട്രോൾ പമ്പ് രാവിലെ അടച്ചിടും.

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്ബുകളും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക്...

മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു.

മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു. മടവൂർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!