ജമന്തിച്ചെടിയെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ യുവാവ് യുവാവ് അറസ്റ്റിൽ. വീട്ടുമുറ്റത്താണ് 24 കാരൻ കഞ്ചാവ് ചെടി നട്ടുവളർത്തിയത്. കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡിൽ ചാലാപ്പള്ളി വീട്ടിൽ ഷാരൂണിനെ പോലീസ് കഞ്ചാവ് വളർത്തിയ കേസിൽ അറസ്റ്റ് ചെയ്തു.
ഷാരൂൺ പ്ലാസ്റ്റിക് ചാക്കിലാണ് കഞ്ചാവ് ചെടി നട്ടു വളർത്തിയത്. കൃഷിയിൽ തീരെ താത്‌പര്യമില്ലാതിരുന്ന ഷാരൂണിന്‍റെ പെട്ടന്നുണ്ടായ കൃഷി താത്‌പര്യം കണ്ട് അമ്മക്ക് അത്ഭുതം തോന്നി. മകൻ സ്ഥിരമായി ചെടിക്ക് വെള്ളമൊഴിക്കുന്നതും അമ്മ ശ്രദ്ധിച്ചു. അമ്മ ചോദിച്ചപ്പോൾ അത് ജമന്തി ചെടിയാണ് എന്നായിരുന്നു ഷാരൂിന്‍റെ മറുപടി.

ഷാരൂൺ കഞ്ചാവ് ചെടി വളർത്തുന്നതായി വാർഡിൽ ജനമൈത്രി ബീറ്റ് നടത്തിയിരുന്ന കുത്തിയതോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ കെ.ആർ രതീഷിനും പ്രവീണിനും വിവരം ലഭിച്ചു. തുടർന്ന് ഇവർ ഷാരൂണിനെ സൂക്ഷ്‌മമായി നിരീക്ഷിച്ചു. 2016ൽ കുത്തിയതോട് പോലീസ് ഷാരൂനിനെ കഞ്ചാവ് ഉപയോഗിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു.
കഞ്ചാവ് ചെടികൾ നനക്കുന്നതിനിടെ എസ്‌ഐ ഏലിയാസ് ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഷാരൂണിനെ പിടികൂടിയത്. കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും പട്ടിക പൊലീസിന് ഷാരൂണിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചു

Latest

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം നാളെ സമാപിക്കും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് നാളെ ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടെ സമാപനമാകും.വൈകിട്ട്...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച അടച്ചിടും.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച...

ആവിശ്യമുണ്ട്..

ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിന് സമീപം പ്രവർത്തിക്കുന്ന Think Hub എന്ന...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....