ട്രാഫിക് ബോധവത്ക്കരണ പരിപാടി തിങ്കളാഴ്ച മുതല്‍ ; കേരള പോലീസും പങ്കാളികളാകും

ഹെല്‍മറ്റ് ധരിക്കുക എന്ന ആശയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ട്രാഫിക് ബോധവത്ക്കരണത്തിനായി അടുത്തയാഴ്ച മുതല്‍ റ്റി.സി.എല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ക്യാമ്പയിനില്‍ കേരള പോലീസും പങ്കാളികളാകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. കൊല്ലം സിറ്റിയില്‍ മാര്‍ച്ച് നാലിനും കൊച്ചി സിറ്റിയില്‍ ആറിനും തൃശ്ശൂര്‍ സിറ്റിയില്‍ ഒമ്പതിനും കോഴിക്കോട് സിറ്റിയില്‍ 11 നും നടക്കുന്ന പരിപാടിയുടെ സമാപനം 13 ന് കണ്ണൂര്‍ സിറ്റിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ക്രൗണ്‍ ഫോര്‍ സേഫ്റ്റി എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പയിനില്‍ മാജിക് ഷോ, തെരുവ് നാടകം, വാഹന റാലി എന്നിവ ഉണ്ടായിരുക്കും. അരമണിക്കൂര്‍ നീളുന്ന പരിപാടിക്ക് ശേഷം ഇരുചക്രവാഹന യാത്രികര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് വിതരണം ചെയ്യും. ട്രാഫിക് ഐ.ജി, ട്രാഫിക്കിന്‍റെ ചുമതലയുളള ദക്ഷിണമേഖല, ഉത്തരമേഖല എസ്.പിമാര്‍ എന്നിവര്‍ പരിപാടി ഏകോപിപ്പിക്കും.

ഓരോ സ്ഥലത്തും നാല് കേന്ദ്രങ്ങളില്‍ രാവിലെയും വൈകിട്ടും രണ്ട് പ്രചരണ പരിപാടികള്‍ വീതം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

Latest

വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു

ആറ്റിങ്ങൽ: വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു.ആറ്റിങ്ങൽ മാർക്കറ്റ് റോഡ് പൊയ്കയിൽ...

തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി മരിച്ചു

തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി...

പോത്തൻകോട് തങ്കമണിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു.

ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മംഗലപുരത്തിന് സമീപം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!