അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോട് പിണറായി സർക്കാർ കാട്ടിയത് കൊടിയ വഞ്ചനയാണെന്നും യു.ഡി.എഫ് അധികാരത്തി ൽ വന്നാൽ കഴിഞ്ഞ നാലുവർഷത്തെ പി.എസ്.സി നിയമനങ്ങൾ അന്വേഷിക്കുമെന്നും വി.ഡി. സതീശൻ എം. എൽ. എ . കോൺഗ്ര സ് ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ ആറ്റിങ്ങൽ മണ്ഡലത്തിലെ ഒന്നാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാനിമോൾ ഉസ്മാൻ എം. എൽ. എ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് കിളിമാനൂർ ബ്ളോ ക്ക് പ്രസിഡന്റ് ഗംഗാധര തിലകൻ അദ്ധ്യ ക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് അടയമൺ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സുദർശനൻ, ആറ്റിങ്ങൽ ജയകുമാർ, വത്സലൻ, ജോസഫ് പെരേര, വക്കം സുകു മാരൻ, പി.സൊണാൽജ്, ഉണ്ണികൃഷ്ണൻ, അംബി രാജ്, എൻ.ആർ ജോഷി, ചെറുനാരകംകോട് ജോണി തുടങ്ങിയവർ സംസാരിച്ചു.