സജന്‍ കെ വര്‍ഗീസ് കെസിഎ പ്രസിഡന്റ്

0
179

തിരുവനന്തപുരം: സജന്‍ കെ വര്‍ഗീസ് കേരള ക്രിക്കറ്റ് അസോസിയേന്‍(കെസിഎ) പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായിരുന്ന ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്തിനെ തുടർന്ന് രാജിവച്ചിരുന്നു. തുടർന്നാണ് KCA പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്.

KCA പ്രസിഡന്റ് സ്ഥാനത്തേക്ക് സജന്‍ കെ വര്‍ഗീസ് മാത്രമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. മുൻ സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻആയിരുന്ന ശ്രീ ശശിധരൻ നായർ ആയിരുന്നു ഇലക്ഷൻ ഓഫീസർ.ഇത് രണ്ടാം തവണയാണ് സജന്‍ കെ വര്‍ഗീസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. ജയേഷ് ജോര്‍ജ് കെസിഎ പ്രസിഡന്റാകുന്നതിന് മുമ്പ് ഒന്നര വര്‍ഷത്തോളം സജന്‍ കെ വര്‍ഗീസ് കെസിഎ പ്രസിഡന്റ് പദവി വഹിച്ചിരുന്നു.പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ നിന്നും KCA മെമ്പർ, പത്തനംതിട്ട ജില്ലാ സെക്രട്ടറിയായും, പിന്നീട് കെസിഎ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്