ശാര്‍ക്കര കാളിയൂട്ടിനു പരിസമാപ്തി.

നിലത്തില്‍പ്പോരിലൂടെ ദാരികനിണമൊഴുക്കി ദേവി ശാന്തസ്വരൂപിയായതോടെ ശാര്‍ക്കര കാളിയൂട്ടിനു പരിസമാപ്തി. ഒരാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ഒഴുകിയെത്തിയ ഭക്തര്‍ക്കു ദര്‍ശനപുണ്യമേകിയാണ് കാളിയൂട്ടിനു കൊടിയിറങ്ങിയത്. ശാര്‍ക്കര ദേവീക്ഷേത്രത്തിലെ വിശാലമായ വെള്ളിമണല്‍പ്പരപ്പില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു കരകള്‍ കാത്തിരുന്ന കാളിയൂട്ടു നടന്നത്. ദൈത്യരാജാവായ ദാരികനെ നിലത്തില്‍പ്പോരിലൂടെ ദേവി നിഗ്രഹിക്കുന്നുവെന്ന സങ്കല്‍പ്പമാണ് കാളിയൂട്ടിനു പിന്നില്‍.

വൈകീട്ട് അഞ്ചുമണിയോടെയാണ് കാളി-ദാരികൻ പോരാട്ടം തുടങ്ങിയത് . ശാർക്കര പറമ്പിന്റെ വടക്ക് 42 കോൽ പൊക്കത്തിൽ തെങ്ങിൻതടിയിൽ തീർത്തതാണ് ഭദ്രക്രാളി പറണ്. തെക്ക് 27 കോൽ പൊക്കത്തിൽ കമുകിൻതടിയിൽ തീർത്തതാണ് ദാരിക പറണ്. തുടർന്ന് ദാരികവധം കുലവാഴ വെട്ടി പ്രതീകാത്മകമായി അവതരിപ്പിച്ചശേഷം ദേവി മുടിത്താളമാടി

.

ദാരികനെ വധിച്ച് നാടിനെ രക്ഷിച്ച സന്തോഷത്തോടെയുള്ള ഭദ്രകാളിയുടെ നൃത്തമാണ് മുടിത്താളം. തുടർന്ന് ദാരികന്റെ ശിരസ്സ്(മുടി) കൊണ്ടുവന്ന് ഭദ്രകാളിയുടെ മുടിയിൽ ഉഴിഞ്ഞു . മുടിയുഴിച്ചിൽ ദിവസം കലശത്തിൽ കെട്ടിവെച്ചിരിക്കുന്ന വിത്തെടുത്ത് മുടിയിൽ വിതറിയശേഷം മേൽശാന്തിയുടെയും സ്ഥാനികളുടെയും സാന്നിധ്യത്തിൽ മുടിയിറക്കി  ഈ വർഷത്തെ കാളിയൂട്ടിന് സമാപനമായി.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!