ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ആശുപത്രി അധികൃതരില്‍ നിന്ന് വിശദീകരണം തേടി. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം ജോലി ചെയ്ത ഡോക്ടര്‍മാരും മുരളീധരന്റെ യോഗത്തില്‍ പങ്കെടുത്തതായി സംശയമുണ്ട്.
ശനിയാഴ്ചയാണ് ശ്രീചിത്രയില്‍ നടന്ന പരിപാടിയില്‍ മുരളീധരന്‍ പങ്കെടുത്തത്. അന്ന് കൊറോണ സംബന്ധിച്ച ആശങ്കകളെക്കുറിച്ച് അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാരോട് തന്നെ അന്വേഷിച്ചിരുന്നതായി മുരളീധരന്‍ പറഞ്ഞു. ആസ്പത്രി സന്ദര്‍ശിച്ച സാഹചര്യത്തില്‍ യാത്രകള്‍ മാറ്റി വയ്ക്കണമോ എന്നും അന്വേഷിച്ചിരുന്നു.എന്നാല്‍ അതിന്റെയൊന്നും ആവശ്യമില്ല എന്ന മറുപടിയാണ് ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ചത്. ഇതിനു പിന്നാലെയാണ് ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.ഈ സാഹചര്യത്തിലാണ് ആസ്പത്രി അധികൃതര്‍ക്ക് സംഭവിച്ച വീഴ്ചയില്‍ വി. മുരളീധരന്റെ ഓഫീസ് വിശദീകരണം തേടിയത്. സംഭവത്തില്‍ കേന്ദ്രവും വിശദാംശങ്ങള്‍ ശേഖരിച്ചു തുടങ്ങി.