വർക്കലയിൽ കൊറോണ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ഉത്തതതല യോഗം ചേർന്ന് കൈക്കൊണ്ട തീരുമാനങ്ങൾ.

വർക്കല താലൂക്ക് ആശുപത്രിയിൽ ഇന്ന് അഡ്വ:വി.ജോയി.എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ വിനോദ്, തിരു: മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ചീഫ് ഡോ: ചിന്ത, മുൻസിപ്പൽ ചെയർ പേഴ്‌സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ അനീജോ, തഹസീൽദാർ വിനോദ് രാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം ഡോക്ടർമാർ വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ വില്ലേജ് ഓഫീസർമാർ, വർക്കല പോലീസ് ഉദ്ദ്യോഗസ്ഥർ, ടൂറിസം അസ്സോസിയേഷൻ ഭാരവാഹികൾ, ദേവസ്വം അധികൃതർ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
യോഗം കൈക്കൊണ്ട പ്രധാന തീരുമാനങ്ങൾ:-
1. ഇറ്റാലിയൻ പൗരൻ വർക്കലയിൽ എത്തിയതുമുതൽ ഇന്നലെവരെയുള്ള കാര്യങ്ങൾ പരിശോധിച്ച് കോണ്ടാക്റ്റ് മാപ്പ് തയ്യാറാക്കാൻ തീരുമാനിച്ചു.
2. രോഗിയുമായി സമ്പർക്കമുണ്ടായിട്ടുള്ള വ്യക്തികളെ ഐസൊലേറ്റ് ചെയ്യാൻ തീരുമാനിച്ചു.
3. ബീച്ചിലെ കച്ചവടസ്ഥാപനങ്ങൾ 31 വരെ അടച്ചുപൂട്ടാൻ തീരുമാനിച്ചു.
4. കടൽത്തീരത്ത് ടൂറിസ്റ്റുകളെ നിരോധിക്കാൻ തീരുമാനിച്ചു.
5. ജനങ്ങൾക്ക് ആവശ്യമായ ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു.
6. ഭീതി പടർത്തുന്ന വാർത്തകൾക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസിനെ ചുമതലപ്പെടുത്തി.
7. ആരോഗ്യ പ്രവർത്തകർ, പോലീസ്, മുൻസിപ്പാലിറ്റി, റവന്യൂ ഉദ്ദ്യോഗസ്ഥരു ടേയും സംയുക്ത പരിശോധനയും നിരീക്ഷണവും ശക്തമാക്കി

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

ഉപതിരഞ്ഞെടുപ്പ് :സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് നിയോജക മണ്ഡലം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളി...

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

ഡ്രോൺ വളപ്രയോഗം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ്...

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!