മേൽകടയ്ക്കാവൂർ ക്ഷീരവ്യവസായ സംഘത്തിന് കീഴിലുള്ള സ്ഥാപനമായ മിൽകോ ഡയറിയുടെ ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിന് എതിരില്ലാത്ത വിജയം. പഞ്ചമം സുരേഷ്,എസ്.ബൈജു,സി.പി സുലേഖ,എൻ.സുദേവൻ,ആർ.ഷീബ, ആർ.രഘുനാഥൻ,ഡി.ജയ, എസ്.മഞ്ജു,കെ.ഹരിത എന്നിവർ എതിരില്ലാതെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീറായി പ്രഭുൽ കുമാർ ചുമതല വഹിച്ചു. പഞ്ചമം സുരേഷ് (പ്രസിഡന്റ്), എസ്.ബൈജു (വൈസ് പ്രസിഡന്റ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.