ആറ്റുകാല്‍ പൊങ്കാലയ്ക്കെത്തുന്ന ഭക്തര്‍ക്ക് ഏത് അടിയന്തിര സാഹചര്യത്തിലും സഹായത്തിനായി കേരളാ പോലീസിന്‍റെ എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റവുമായി ബന്ധപ്പെടാം.
സഹായം ആവശ്യമുള്ളവര്‍ 112 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് എന്നിവയുടെ സഹായം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നഗരത്തിലും പുറത്തും ഏതു പ്രദേശത്തും എത്തിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. കൂടാതെ രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും സഹായം ആവശ്യമായിവരുന്ന പക്ഷം 112 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ സംവിധാനം ലഭ്യമാണ്.
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനത്തിന്‍റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. വിദഗ്ദ്ധ പരിശീലനം നേടിയ പോലീസ് ഉദ്യോഗസ്ഥരാണ് 24 മണിക്കൂറും അവിടെ ഡ്യൂട്ടിയിലുള്ളത്.