പുർജ്ജനി പുനരധിവാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വർക്കല – ശിവഗിരി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് കൊറോണ വൈറസ് പ്രതിരോധത്തിന്റ ഭാഗമായി ഹാന്റ് ബീറ്റ് ലൈസറും മാസ്കും വിതരണം ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേഷൻ മാസ്റ്റർ സി. പ്രസന്നകുമാർ നിർവഹിച്ചു. സ്റ്റേഷൻ മാനേജർ എം. ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പുനർജ്ജനി ട്രസ്റ്റ് ചെയർമാൻ ഡോ. ട്രോസിജയൻ, ശിവഗിരി ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിഭാഗം വോളന്റിയർമാരായ ആഗമലോണാട്രോസി, ആഗമാനന്ദട്രോസി, അതിഥി ഒപ്റ്റിക്കസ് ചെയർമാൻ നിമിഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശനിയാഴ്ച രാവിലെ ദീർഘദൂര ട്രെയിനുകളിൽ വന്നെത്തിയ വിദേശികളും സ്വദേശികളുമായെത്തിയ നൂറോളം പേർക്ക് കൈകൾ വാഷ് ചെയ്യുന്നതിനുള്ള സോപ്പും ലിക്വിഡും പുനരധിവാസ കേന്ദ്രത്തിലെ വോളന്റിയർമാർ നൽകി. വരും ദിവസങ്ങളിലും റെയിൽവേയുടെ സഹകരണത്തോടെ യാത്രക്കാർക്ക് കോറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവത്കരണവും സൗജന്യമായി മാസ്കും കൈകൾ വാഷ് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ഡോ. ട്രോസിജയൻ അറിയിച്ചു