കൊറോണ കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് ചക്രസ്തംഭന സമരം.

തിരുവനന്തപുരം ജില്ലയിലെ 14 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തി .കൊറോണ ജാഗ്രത പൂർണമായും പാലിച്ച് അദ്ധ്യക്ഷൻ, സ്വാഗതം, ഉത്ഘാടനം എന്നീ പതിവ് ശൈലിയില്ലാതെ വിത്യസ്തവും, ജാഗ്രതയോടും കൂടി ആൾക്കൂട്ടം ഒഴിവാക്കിയാണ് സമരം സംഘടിപ്പിച്ചത്.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില താഴ്ന്നിട്ടും പെട്രോൾ ഡീസൽ വില കുത്തനെ കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്.കോവിഡ് 19 രാജ്യത്ത് പടർന്ന് പിടിക്കുമ്പോൾ ജനങ്ങളെ സഹായിക്കുന്നതിന് പകരം അവസരം മുതലാക്കി ജനദ്രോഹം നടത്തുന്ന സർക്കാർ കൊറോണ വൈറസിനെക്കാൾ അപകടകരമാണെന്ന് നേതാക്കൾ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുൻവശത്ത് തിരുവനന്തപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എസ് ശബരീനാഥൻ MLA, എൻ.എസ്. നുസൂർ, എസ്.എം ബാലു.ജില്ലാ പ്രസിഡൻ്റ് സുധീർ ഷാ പാലോട്, KPCC എക്സിക്യുട്ടീവ് മെംബർ PS പ്രശാന്ത്, KSU നേതാക്കളായ എറിക് സ്റ്റീഫൻ, ശരത് , യൂത്ത് കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി അബീഷ് കുമാർ, അസംബ്ലി പ്രസിഡൻറ് കിരൺ ഡേവിഡ്, വൈസ് പ്രസിഡൻ്റ് സുരേഷ് സേവ്യർ എന്നിവർ നേതൃത്യം നൽകി.
രാവിലെ 11 മണി മുതൽ 11.05 വരെയാണ് ചക്ര സ്തംഭന സമരം നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളറട, നെയ്യാറ്റിൻകര, ബാലരാമപുരം, വെള്ളായണി, ശാസ്തമംഗലം, കഴക്കൂട്ടംബൈപ്പാസ്, ആര്യനാട്, കാട്ടാക്കട ,വെമ്പായം, കല്ലറ, കല്ലമ്പലം, ചിറയിൻകീഴ്, എന്നിവിടെയാണ് സമരം നടന്നത്.സംസ്ഥാന ജന:സെക്രട്ടറി നിനോ അലക്സ്, സെക്രട്ടറിമാരായ വിനോദ് കോട്ടുകാൽ, ഷജീർ നേമം, അരുൺ രാജൻ, നിയോജക മണ്ഡലം പ്രസിഡൻറ് മാരായ ജിഹാദ്, മനോജ്, യൂസഫ് കല്ലറ, സജാദ്, രാഹുൽ, ശ്യാംലാൽ, ബ്രഹ്മിൻ ചന്ദ്ര, റെജി ചെങ്കൽ, ജോയ്, വിപിൻ ലാൽ ,ഹരിശങ്കർ, അജിത് എന്നിവരുടെ നേതൃത്വത്തിലായിരിന്നു സമരം. കൊറോണ ഭീതി നിലനിൽക്കുമ്പോൾ ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരിനെതിരെ അനിവാര്യമായ പ്രതീകാത്മക സമരമാണ് നടന്നതെന്നും വരും നാളുകളിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് യൂത്ത് കോൺഗ്രസ് ജില്ലയിൽ നേതൃത്വം കൊടുക്കുമെന്നും ജില്ലാ പ്രസിഡൻറ് സുധീർഷാ പാലോട് പറഞ്ഞു

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി.

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന്...

മൂന്ന് കിലോ കഞ്ചാവുമായി നാവായിക്കുളം സ്വദേശി അറസ്റ്റിൽ.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സഹപ്രവർത്തകരും ചേർന്ന് ...

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

ഇളമ്പ റൂറൽ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആറ്റിങ്ങൽ കൊളാഷ് ചിത്രകല...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!