ഐ.ഇ.എല്‍.ടി.എസ്‌ പരീക്ഷയിൽ തോറ്റതില്‍ മനംനൊന്ത് മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ നഴ്സ് ജീവനൊടുക്കി

0
372

 

ഐ.ഇ.എല്‍.ടി.എസ്‌ പരീക്ഷയിൽ തോറ്റതില്‍ മനംനൊന്ത് മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ നഴ്സ് ജീവനൊടുക്കിവിദേശത്ത് ജോലി നേടാന്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ നടത്തുന്ന ഐ.ഇ.എല്‍.ടി.എസ്‌. പരീക്ഷ ദിവ്യ എഴുതിയിരുന്നു. ഇതിന്റെ ഫലം കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ വന്നു. ഒരു വിഷയത്തില്‍ തോറ്റതില്‍ മനം നൊന്താണ്‌ ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം. ദിവ്യയുടെ സഹോദരി ധന്യ തൃശൂര്‍ ഗവ. നഴ്‌സിങ്‌ കോളജില്‍ വിദ്യാര്‍ഥിയാണ്‌. ഇരുവരും കോളജ്‌ കാമ്പസിലെ ഹോസ്‌റ്റലിലാണ്‌ താമസം.

രാവിലെ ഒമ്പത് മണിവരെയും ദിവ്യയിൽ യാതൊരുവിധ വിഷമവും സഹപാഠികൾക്ക് കാണാൻ സാധിച്ചിരുന്നില്ല. പിന്നീടാണ് ദിവ്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.  ഉടന്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പു മരണം സംഭവിച്ചിരുന്നു. മെഡിക്കല്‍ കോളജ്‌ പോലീസ്‌ മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം നഴ്‌സിങ്‌ കോളജില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.