എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ ഇന്നു മുതൽ

0
316

എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഇന്ന് തുടങ്ങും.രാവിലെ 10 നാണ് പരീക്ഷ. എല്ലാ വിഭാഗങ്ങളിലുമായി 13.74 ലക്ഷം കുട്ടികൾ പരീക്ഷയെഴുതും.2963 പരീക്ഷാ കേന്ദ്രങ്ങളിലായി 4,24,214 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതും. 2032 പരീക്ഷാ കേന്ദ്രങ്ങളിൽ 45,25,72 പേർ പ്ലസ്ടു പരീക്ഷയെഴുതും. എസ്.എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ 26 വരെയാണ്. വിച്ച്.എസ്.ഇ പരീക്ഷ 27 ന് അവസാനിക്കും.

സംസ്ഥാനത്ത് കൊറോണ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു അറിയിച്ചു. പരീക്ഷകൾ നേരത്തെ തീരുമാനിച്ച ടൈം ടേബിൾ ക്രമത്തിൽ തന്നെ നടക്കും. അതേസമയം കൊറോണ റിപ്പോർട്ട് ചെയ്ത് പരീക്ഷ എഴുതാൻ സാധിക്കാതെ വരികയാണെങ്കിൽ സേ പരീക്ഷ എഴുതാൻ അവസരമൊരുക്കും