സർക്കാർ സ്കൂള്‍ മേല്‍ക്കൂര തകര്‍ന്ന് വീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
353

തിരുവനന്തപുരം: നെയ്യാർ ഡാമിലെ സർക്കാർ ഹയർ സെക്കന്‍ററി സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകര്‍ന്നുവീണു. പഴയ സ്കൂൾ കെട്ടിടമാണ് ഭാഗികമായി തകർന്നുവീണത്. കുട്ടികൾ എത്തുന്നതിന് മുമ്പായതിനാല്‍ വൻ ദുരന്തം ഒഴിവായി.