കുരുക്കില്‍ പിടഞ്ഞ ജീവന്‍ തിരിച്ചുപിടിച്ച് വിയ്യൂര്‍ പോലീസ്

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പോലീസിന്‍റെ ഉത്തരവാദിത്തം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കി വിയ്യൂര്‍ പോലീസ്. ഒരുനിമിഷം പാഴാക്കാതെ നടത്തിയ പോലീസിന്‍റെ ചടുലനീക്കം മൂലം രക്ഷിക്കാനായത് കയറില്‍ പിടഞ്ഞുതീരുമായിരുന്ന ഒരു യുവാവിന്‍റെ ജീവന്‍.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. വിയ്യൂര്‍ എസ്.എച്ച്.ഒ ഡി.ശ്രീജിത്ത് മനുഷ്യാവകാശ കമ്മീഷന്‍റെ ഹിയറിംഗില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുത്തേയ്ക്കുളള യാത്രയ്ക്കിടെ രാത്രി 11 മണിയോടെ ഒരു സ്ത്രീ ഫോണില്‍ വിളിച്ച് കുറ്റിമുക്കിലുളള അവരുടെ സുഹൃത്ത് ആത്മഹത്യ ചെയ്യുമെന്നും അവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ട് അയാള്‍ വഴങ്ങുന്നില്ല എന്നും അറിയിച്ചു. കുറ്റിമുക്ക് ക്ഷേത്രത്തില്‍ ഉത്സവം നടക്കുകയാണെന്ന് അറിയാമായിരുന്ന ശ്രീജിത്ത് ഉടനെ ഉത്സവഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഡി.സെല്‍വകുമാറിനെ വിവരമറിയിച്ചു. ക്ഷേത്രത്തില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുളള പളളത്ത് ലെയിനിലെ വീട്ടിലേയ്ക്ക് സെല്‍വകുമാറും ഡ്രൈവര്‍ ഷിനുമോന്‍.പി.സിയും ഹോം ഗാര്‍ഡ് ജസ്റ്റിന്‍ ഡേവിഡും ഉള്‍പ്പെടെയുളള പോലീസ് പാര്‍ട്ടി നിമിഷനേരം കൊണ്ടെത്തി. ഉത്സവമായതിനാല്‍ പലവീടുകളിലും ആള്‍ക്കാര്‍ ഉറങ്ങാതിരുന്നതിനാല്‍ മിനിട്ടുകള്‍ കൊണ്ടു വീട് കണ്ടുപിടിക്കാന്‍ പോലീസിനായി.

ഗേറ്റില്‍ തട്ടി ശബ്ദമുണ്ടാക്കി വിളിച്ചെങ്കിലും വീട്ടുകാര്‍ എത്തുംമുമ്പ് കുരച്ചുകൊണ്ട് ചാടിയെത്തിയത് മുന്തിയ ഇനത്തില്‍പ്പെട്ട രണ്ട് ഭീമന്‍ വളര്‍ത്തുനായ്ക്കളായിരുന്നു. പിന്നാലെ പ്രായമായ ഒരു സ്ത്രീയും പത്ത് വയസ്സ് പ്രായമുളള ഒരു കുഞ്ഞുമെത്തി. നായ്ക്കളെ കൂട്ടിലാക്കിയ ശേഷം ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തന്നെക്കൊണ്ട് ആവില്ലെന്നും മകനാണ് നായ്ക്കളെ നോക്കുന്നതെന്നും അയാളെ വിളിക്കാമെന്നും അവര്‍ പറഞ്ഞു. കാര്യത്തിന്‍റെ ഗൗരവം പറഞ്ഞാല്‍ അവര്‍ പരിഭ്രാന്തയാകുമെന്നറിയാമായിരുന്നതിനാല്‍ വേഗം മകനെ വിളിക്കാനാണ് പോലീസ് പറഞ്ഞത്. ഉടനെ അവരുടെ യുവാവായ മകന്‍ ഇറങ്ങി വന്നു. ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ വരാമെന്നു പറഞ്ഞ് അയാള്‍ വീടിനകത്തു കയറിപ്പോയി. അപ്പോഴും പട്ടികള്‍ ശൗര്യത്തോടെ പോലീസിനെ നോക്കി കുരച്ചുകൊണ്ട് ഗേറ്റില്‍ തന്നെ നിലയുറപ്പിച്ചു.

അഞ്ച് മിനിട്ട് കഴിഞ്ഞ് ആവര്‍ത്തിച്ച് വിളിച്ചിട്ടും ആരും പുറത്തേയ്ക്ക് വരാത്തതിനാല്‍ പോലീസ് ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ രണ്ടാം നിലയുടെ ടെറസിന്‍റെ വിടവിലൂടെ റൂഫിംഗ് ഷീറ്റിലെ കമ്പിയില്‍കെട്ടിയ കയറില്‍ തൂങ്ങി പിടയുന്ന യുവാവിനെയാണ് കണ്ടത്. പിന്നൊന്നും നോക്കിയില്ല. ഗേറ്റില്‍ പട്ടികള്‍ നിലയുറപ്പിച്ചിരുന്നതിനാല്‍ മൂന്നുപേരും പിന്നിലെ മതില്‍ ചാടിക്കടന്ന് വീട്ടില്‍ ചാരിവച്ചിരുന്ന ഒരടിമാത്രം വീതിയുളള ഇരുമ്പുകോണിയിലൂടെ കയറി സണ്‍ഷെയ്ഡ് വഴി ടെറസിലെത്തി. തൂങ്ങിയാടുകയായിരുന്ന യുവാവിനെ എസ്.ഐ സെല്‍വകുമാറും ഹോംഗാര്‍ഡ് ജസ്റ്റിനും ചേര്‍ന്ന് ഉയര്‍ത്തിനിര്‍ത്തി. ഷിനുകുമാര്‍ ഓടി അടുക്കളയില്‍ പോയി കത്തിയുമായി തിരിച്ചെത്തി കയര്‍ അറുത്തിട്ടു. അപ്പോഴാണ് വീട്ടുകാര്‍ പോലും വിവരമറിഞ്ഞത്.

പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ അബോധാവസ്ഥയിലായ ആളുമായി താഴേയ്ക്ക്. നായ്ക്കളുടെ യജമാനനെ കൊണ്ടുപോവുന്നത് അവ കണ്ടാല്‍ കടിക്കുമെന്ന് ഉറപ്പായതിനാല്‍ ഒരടിമാത്രം വീതിയുളള കോണിയിലൂടെ മരണാസന്നനായ ആളെയും ചുമന്ന് അടുത്ത വീടിന്‍റെ മതിലിനപ്പുറത്തേയ്ക്ക് സാഹസികമായി ഇറക്കിയാണ് ജീപ്പിലെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിലെ ഏറ്റവും ശ്രമകരമായ ദൗത്യവും ഇതായിരുന്നുവെന്ന് പോലീസുകാര്‍ പറയുന്നു.

പിന്നെ മിന്നല്‍ വേഗത്തില്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേയ്ക്ക്. വാഹനത്തിലിരുന്നുതന്നെ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെട്ട് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ പോലീസുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഓക്സിജന്‍ നല്‍കി ജീവന്‍ നിലനിര്‍ത്തിയെങ്കിലും അവിടത്തെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉടനെ തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലെത്തിച്ച 42 കാരന്‍ പിന്നീട് സുഖംപ്രാപിച്ച് ആശുപത്രിവിട്ടു.
വീട്ടുവളപ്പിലുണ്ടായിരുന്നത് റോട്ട് വീലര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ് എന്നീ ഇനത്തിലുളള പട്ടികളായിരുന്നെന്നും റോട്ട് വീലര്‍ ഇനത്തിലെ നായ്ക്കള്‍ കടിച്ചാല്‍
ആ ഭാഗത്തെ മാംസവും കൊണ്ടുമാത്രം പിടിവിടുന്ന തരമാണെന്നുമെല്ലാമറിഞ്ഞത് പിന്നീടാണെന്നും ആ സമയം പട്ടി കടിക്കുന്നതിനെ പറ്റിയൊന്നും ചിന്തിച്ചില്ലെന്നും എസ്.ഐ.സെല്‍വകുമാര്‍ പറയുന്നു. ഒരു നിമിഷം വൈകിയാല്‍ കയറില്‍ അവസാനിക്കുമായിരുന്ന ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് വിയ്യൂര്‍ സ്റ്റേഷനിലെ ഈ പോലീസ് സംഘം.

Latest

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. മൂന്നു മരണം രണ്ടുപേരുടെ നില അതീവ ഗുരുതരം…

വർക്കല കുരയ്ക്കണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു മരണം രണ്ടുപേരുടെ...

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; ആഘോഷം കണ്ടുനിന്ന ആള്‍ക്ക് ദാരുണാന്ത്യം.

മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി...

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ് വിജയകുമാരി നിർവഹിച്ചു.

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ...

ട്രെയിനില്‍ ടി.ടി.ഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന നടത്തി വന്ന യുവതിയെ റെയില്‍വേ പോലീസ് കോട്ടയത്ത് അറസ്റ്റ് ചെയ്തു.

കൊല്ലം തൃക്കരുവ മുണ്ടുകാട്ടില്‍ വീട്ടില്‍ റഷീദിന്റെ ഭാര്യ റംലത്താ(42)ണ് റെയില്‍വേ പോലീസിന്റെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!