ജില്ലയിൽ കൊറോണരോഗ നിരീക്ഷണം ഊർജ്ജിതമാക്കി

ഇന്ന് ജില്ലയിൽ പുതുതായി 42 പേർ രോഗ നിരീക്ഷണത്തിലായി.
ജില്ലയിൽ ഇതുവരെ 759 പേരെയാണ് സ്ക്റീനിംഗിന് വിധേയരാക്കിയത് ജില്ലയിൽ 96 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജനറൽ ആശുപത്റി ഐസൊലേഷൻ വാർഡിൽ ഇന്ന് 11 പേരും മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ അഞ്ച് പേരും നിരീക്ഷണത്തിലുണ്ട്. പരിശോധനയ്ക്കായി അയച്ച 155 സാമ്പിളുകളിൽ 92 പരിശോധനാഫലം ലഭിച്ചു, എല്ലാ റിസൽട്ടുകളും നെഗറ്റീവാണ്. 63 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ഇന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 2197 യാത്രക്കാരെയും സ്ക്രീനിംഗിന് വിധേയരാക്കി.രോഗലക്ഷണങ്ങളുണ്ടായിരുന്ന ഇരുപത് പേരെ റഫർ ചെയ്തു. ഡൊമസ്റ്റിക് എയർപോർട്ടിൽ 65 പേരെ സ്ക്രീൻ ചെയ്തു. ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ കൂടിയും ബോധവത്കരണം നൽകി വരുന്നു.മാനസിക പിന്തുണ ആവശ്യമായ 25 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 550 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്.

1.രോഗബാധിത രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തിയവരുടെ എണ്ണം – 759

2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം _96

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളി വരുടെ എണ്ണം – 16

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -42

കേരള സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം

തുമ്മൽ,ചുമ,തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കണം.ഉത്സവങ്ങൾ, ആഘോഷങ്ങൾ,മറ്റ് ചടങ്ങുകൾ എന്നിവയ്ക്ക് പോകുന്നതും ഒഴിവാക്കണം.പ്റത്യേകിച്ച് വിദേശരാജ്യങ്ങൾ, രോഗബാധിത പ്റദേശങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുള്ളവർ കർശനമായും ആഘോഷങ്ങളും ഉത്സവങ്ങളും ഒഴിവാക്കേണ്ടതാണ്.വിദേശത്ത് നിന്നെത്തിയവർക്കോ അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവർക്കോ പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ദിശ 0471 2552056 എന്ന നമ്പരിലേക്ക് അറിയിക്കുകയും ദിശയിൽ നിന്നും നൽകുന്ന നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് പോകുകയും വേണം.പൊതുവാഹനങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കരുത്.

സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക,സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക,രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും

Latest

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു....

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....