കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് പൊതുവിദ്യാഭ്യാസ രംഗത്തിൻ്റെ അഭിമാനകരമായ ഉയിർത്തെഴുന്നേൽപ്പാണെന്ന്
എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ 1992 എസ്.എസ്.എൽ. സി ബാച്ച് പൂർവവിദ്യാർത്ഥി കൂട്ടായ്മ നിർമ്മിച്ച ഗണിത സ്ത്ര ലാബിന്റെയും കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ സി.എസ്.ആർ. ഫണ്ട് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബുകളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളെ വാണിജ്യതാല്പര്യങ്ങൾക്ക് വിട്ടുകൊടുക്കാതെ സംരക്ഷിക്കാൻ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ട്. പ്രകടവും ശ്രദ്ദേയവുമായ മാറ്റങ്ങളാണ് വിദ്യഭ്യാസ മേഖലയിലുണ്ടാകുന്നത്. പൊതുവിദ്യാഭ്യാസ നിലവാരം ഏറ്റവും ഉന്നതനായ നിലയിൽ എത്തുന്നതിനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു..
സ്കൂൾ പ്രിൻസിപ്പൽ എം.പി ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ എം.ഡി ജി.സ്പർജൻ കുമാർ, സ്കൂൾ പ്രിൻസിപ്പൽ എം.പി ഷാജി, ഹെഡ്മാസ്റ്റർ ആർ.എസ് സുരേഷ് ബാബു, നഗരസഭ കൗൺസിലർ വിദ്യാ മോഹൻ, പി.ടി.എ പ്രസിഡൻറ് കെ. ഗോപി, വലിയശാല പ്രവീൺ, സ്കൂൾ ലീഡർ ആദി ശേഷൻ എന്നിവർ സംസാരിച്ചു