നിരപരാധികളായ ആരാധകർ പ്രതി ആയതിൽ വിഷമം; രജിത് കുമാർ.

നിരപരാധികളായ ആരാധകർ പ്രതി ആയതിൽ വിഷമം അവർക്കുള്ള ശിക്ഷ സ്വയം ഏറ്റുവാങ്ങാൻ തയാറാണ് സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആളുകളെത്തിയതു താൻ പറഞ്ഞിട്ടല്ലെന്ന് സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കപ്പെട്ട രജിത് കുമാർ.
ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നും ജാമ്യമെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ദിവസം അടച്ചിട്ട മുറിയിൽ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണു കഴിഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ കൊറോണയുമായി ബന്ധപ്പെട്ട് ആൾക്കൂട്ടം പാടില്ലെന്ന സർക്കാർ നിർദേശം അറിഞ്ഞിരുന്നില്ല.
തന്നോട് ആദരവ് പ്രകടിപ്പിക്കാൻ സ്വമേധയാ എത്തിയവർ നിയമക്കുരുക്കിൽപ്പെട്ടതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശേരി സിഐ പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് രജിത്‍ കുമാറിനു ജാമ്യം അനുവദിച്ചത്. രജിത് കുമാറിന്റെ ആറ്റിങ്ങലിലെ വീട്ടിലെത്തിയാണു ചോദ്യം ചെയ്യാൻ എത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനൊപ്പം രജിത് കുമാർ നെടുമ്പാശേരിയിലേക്കു പോകുകയായിരുന്നു.
ജാഗ്രതാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണു ഞായറാഴ്ച രാത്രി വന്‍സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ രജിത് കുമാറിനു സ്വീകരണം നല്‍കാനെത്തിയത്. കൊറോണ സ്ഥിരീകരിച്ച ബ്രിട്ടിഷ് പൗരന്‍ വിമാനത്താവളത്തില്‍ എത്തിയതിനെ തുടര്‍ന്നു ഞായറാഴ്ച വിമാനത്താവളത്തില്‍ അണുമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!