കൊറോണ വൈറസ്: കടുത്ത നടപടികളുമായി ഇന്ത്യ.

കോവിഡ് 19 രോഗബാധയെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ നടപടികൾ ലോകരാജ്യങ്ങൾ സ്വീകരിച്ചിരിക്കുകയാണ്. ഇന്ത്യയും നടപടികൾ ശക്തമാക്കി. നയതന്ത്ര വിസകൾ ഒഴികെയുള്ള എല്ലാ വിസകളും ഏപ്രിൽ 15 വരെ സസ്പെന്റ് ചെയ്യാൻ ആരോഗ്യമന്ത്രി ഹർഷവ‌ർധൻ അധ്യക്ഷം വഹിച്ച യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ യു.എന്നിനും രാജ്യാന്തര സംഘടനാ പ്രതിനിധികൾക്കും തൊഴിൽ വിസകൾക്കും ഇളവുണ്ട്. മാർച്ച് 13 മുതൽ തീരുമാനം നടപ്പാക്കി തുടങ്ങും. ഇന്ത്യയിലേക്ക് അടിയന്തരമായി യാത്രചെയ്യേണ്ടി വരുന്നവർ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണമന്ന് അറിയിച്ചിട്ടുണ്ട്.

ചൈന,​ ഇറ്റലി,​ ഇറാൻ,​ കൊറിയ,​ ഫ്രാൻസ്,​ സ്പെയിൻ,​ ജർമനി എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവരോ ഈ രാജ്യങ്ങൾ സന്ദർശിച്ച ഇന്ത്യാക്കാരോ വിദേശികളോ ആയവർ ഇന്ത്യയിലെത്തിയാൽ 14 ദിവസത്തേക്ക് കർശനമായി നിരീക്ഷിക്കും. രാജ്യത്തിന്റെ അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കും. ഇറ്റലിയിൽ കുടുങ്ങിയ വിദ്യാർത്ഥികളടക്കമുള്ളവർക്ക് പരിശോധന നടത്തുന്നതിനുള്ള സൗകര്യമൊരുക്കാനും,​ പരിശോധനാഫലം നെഗറ്റീവായാൽ ഇന്ത്യയിൽ എത്തിക്കാനും യോഗത്തിൽ തീരുമാനമായി.

Latest

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം,...

മാനവീയം വീഥിയില്‍ യുവാക്കള്‍ തമ്മില്‍ വീണ്ടും സംഘർഷം.

ചെമ്ബഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കു വെട്ടേറ്റു. പുലർച്ചെയുണ്ടായ സംഘർഷത്തില്‍ കഴുത്തിനു ഗുരുതരമായി...

ഒഞ്ചിയം നെല്ലാച്ചേരിയില്‍ ആളൊഴിഞ്ഞ പറമ്ബില്‍ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി.

തോട്ടോളി മീത്തല്‍ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രണ്‍ദീപ് (30) എന്നിവരാണ്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....