വൃദ്ധയുടെ മാലയും മൊബൈലും കവർന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ

കടയ്ക്കാവൂർ: കടയ്ക്കാവൂർ സ്വദേശി സുജാതയെ വാളു കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും മൊബൈലും കവർന്ന കേസിലെ പ്രധാന പ്രതികൾ അറസ്റ്റിൽ .മേനംകുളം ചിറ്റാറ്റ് മുക്ക് മണക്കാട്ട് വിളക്കം സനൽ ഭവനത്തിൽ സജീവൻ മകൻ അപ്പുക്കുട്ടൻ എന്ന് വിളിക്കുന്ന സച്ചു (28), ചിറയിൻകീഴ് നിലയ്ക്കാമുക്ക് പാറയടി കൊച്ചുതെങ്ങുവിള വീട്ടിൽ വസന്തകുമാർ മകൻ കഞ്ചാവ് പാപ്പി എന്ന് വിളിക്കുന്ന സിജു (36) എന്നിവരാണ് പിടിയിലായത്.
പിടിച്ചു പറി നടന്നയുടൻ സിസിടിവിയും ടവർ ലൊക്കേഷനും കേന്ദീകരിച്ച് അന്വേഷണം നടത്തിയ പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും വെയിലൂർ വച്ച് കടയ്ക്കാവൂർ എസ്.ഐ. വിനോദ് വിക്രമാദിത്യനും സംഘവും പ്രതികളെ പിൻതുടർന്നെങ്കിലും ഇവർ രക്ഷപ്പെടുകയായിരുന്നു. എന്നാൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ച പോലീസ് മംഗലപുരം പോലീസിന്റെ സഹായത്തോടെ കണിയാപുരത്ത് നിന്നും പിടികൂടുകയായിരുന്നു. രണ്ട് ബൈക്കുകളിലെത്തിയ അഞ്ചു പേർ ഉണ്ടായിരുന്നു. പാറയടിയിൽ താമസിക്കുന്ന പാപ്പിയുടെ കയ്യിൽ നിന്നും കഞ്ചാവ് വാങ്ങാൻ വന്ന സംഘം തിരിച്ചു പോകും വഴി സ്ത്രീയെ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം കവർച്ച ചെയ്യുകയായിരുന്നു.
പിടിയിലായ സിജുവിന് കഞ്ചാവ് കേസുകളും, അപ്പുകുട്ടന് കഠിനം കുളം, കഴക്കൂട്ടം സ്റ്റേഷനുകളിൽ 15 ഓളം കേസുകൾ നിലവിലുണ്ട്. മോഷണം, കവർച്ച, കഞ്ചാവ് കടത്ത് , എക്സ്പ്ലോസീവ് കേസുകൾ നിലവിലുണ്ട്. അടുത്ത കാലത്ത് ഒരു ഹോട്ടൽ അടിച്ചു തകർത്ത കേസിൽ കഠിനംകുളം പോലീസ് അന്വേന്വഷിച്ചു വരികയായിരുന്നു. കൊടും ക്രിമിനലായ അപ്പുക്കുട്ടനെ പ്രതിയുടെ വിഹാര കേന്ദ്രമായ കണിയാപുരം റയിൽവേ സ്റ്റേഷന് സമീപം വച്ച് തന്നെ പോലീസ് പിടികൂടുകയായിരുന്നു. തുടർച്ചയായി നടന്ന പിടിച്ചുപറി കേസ് രണ്ടും സംഭവം നടന്ന് ഉടൻ തന്നെ പിടികൂടാൻ പോലീസിന് കഴിഞ്ഞു. കടയ്ക്കാവൂർ ” സി.ഐ. എസ്.എം. റിയാസ്, എസ്. ഐ. വിനോദ് വിക്രമാദിത്യൻ ജി.എസ്.ഐ. മാഹീൻ, എ.എസ്.ഐ. ദിലീപ് എസ്. സി.പി. മാമാരായ ജുഗുനു, സന്തോഷ്, ബിനോജ്, ഡീൻ, ജ്യോതിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും മോഷണത്തിനുപയോഗിച്ച ബൈക്കും മൊബൈൽ ഫോണുകളും പിടികൂടി. മൂന്ന് പ്രതികളെ ഉടൻ പിടികൂടുമെന്ന് കാടയ്ക്കാവൂർ പോലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി.

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന്...

മൂന്ന് കിലോ കഞ്ചാവുമായി നാവായിക്കുളം സ്വദേശി അറസ്റ്റിൽ.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സഹപ്രവർത്തകരും ചേർന്ന് ...

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

ഇളമ്പ റൂറൽ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആറ്റിങ്ങൽ കൊളാഷ് ചിത്രകല...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!