കൊറോണ ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ച് സി.ഐ.ടി.യു യോഗം.

0
356

കൊ റോണ വെെറസ് പടരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ ലംഘിച്ച് സി.ഐ.ടി.യു സംഘടിപ്പിച്ച യോഗം ജില്ലാ കളക്ട‌‌ർ നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. തൃശൂരും ആലപ്പുഴയിലുമാണ് സി.ഐ.ടി.യു പരിപാടി സംഘടിപ്പിച്ചിരുന്നത്. തൃശൂർ സാഹിത്യ അക്കാദമിയിലായിരുന്നു യോഗം നടന്നത്. 150 പേർ പരിപാടിയിൽ പങ്കെടുത്തെന്നാണ് വിവരം.എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ആരോഗ്യ മുൻകരുതൽ സ്വീകരിച്ചാണു പരിപാടി നടത്തുന്നതെന്ന വാദമാണ് സി.ഐ.ടിയു ഉയർത്തുന്നത്. ആരോഗ്യ വിദഗ്ധരെ വേദിയിൽ നിയോഗിച്ചിട്ടുണ്ടെന്ന് സി.ഐ.ടിയു ജില്ലാ സെക്രട്ടറി യു.പി. ജോസ് പ്രതികരിച്ചു.