മുഖ്യമന്ത്രിയെ രാജ്യം കേള്‍ക്കുന്നു, ഇന്ത്യ ടുഡെയില്‍ അഭിമുഖം, പങ്ക് വെച്ച്‌ ടൊവിനോ അടക്കമുളളവര്‍

കൊച്ചുസംസ്ഥാനമായ കേരളത്തിന്റെ കൊവിഡ്19 പ്രതിരോധ നടപടികളെ രാജ്യവും ലോകവും അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്. ദേശീയ മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും കേരളത്തെ പുകഴ്ത്തി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇന്ത്യ ടുഡെ അവതാരകനും അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായി പറഞ്ഞത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കട്ടെ എന്നാണ്. കോവിഡിനെ നേരിടാന്‍ മോദിയും മറ്റ് സംസ്ഥാനങ്ങളും കേരളത്തെ കണ്ട് പഠിക്കണം എന്നും രാജ്ദീപ് പറയുകയുണ്ടായി.

കൊവിഡുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്.
മാത്രമല്ല ഇന്ത്യ ടുഡെ പരിപാടിയില്‍ പിണറായി നല്‍കിയ അഭിമുഖവും മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുകയാണ്. കൊവിഡുമായി ബന്ധപ്പെട്ട ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. രാജ്ദീപ് സര്‍ദേശായി ആണ് കേരള മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തിയത്.

മൂന്ന് മാസത്തേക്കുളള ഭക്ഷ്യധാന്യങ്ങള്‍ അടക്കം കേരളത്തിനുണ്ട്. ആളുകള്‍ ഭീതി കാരണം സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്് മൂലമുളള പ്രതിസന്ധിയും നേരിടാനാകും, സര്‍ദേശായിയുടെ ചോദ്യത്തിന് ഉത്തരമായി പിണറായി പറഞ്ഞു. വരും ദിവസങ്ങളില്‍ കൊറോണ കേസുകള്‍ ഇനിയും കൂടിയാല്‍ അതിനെ നേരിടാനുളള കഴിവ് സര്‍ക്കാരിനുണ്ടോ എന്ന് രാജ്ദീപ് സര്‍ദേശായി ചോദിച്ചു. എണ്ണത്തില്‍ വലിയ മാറ്റം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നില്ലെന്നും എങ്കിലും എന്തും നേരിടാന്‍ തയ്യാറാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

ഐസൊലേഷന്‍ വാര്‍ഡുകള്‍, വെന്റിലേറ്ററുകള്‍ അടക്കമുളള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ ഇതിനകം തന്നെ നടത്തിക്കഴിഞ്ഞു. ദേശീയ ലോക്ക് ഡൗണിന് മുന്‍പ് തന്നെ കേരളം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളേക്കാളും കൂടുതല്‍ പരിശോധന കേരളം നടത്തുന്നുണ്ടെന്നും ഇനിയും ശക്തമായ പരിശോധനകള്‍ വേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിരവധി പേരാണ് പിണറായിയുടെ ഈ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമാ താരം ടൊവിനോ തോമസ് അടക്കമുളളവര്‍ അക്കൂട്ടത്തിലുണ്ട്.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുളളവര്‍ 112 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന 6 പേര്‍ പരിശോധനയില്‍ നെഗറ്റീവാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ പാലക്കാടുകാരും 3 പേര്‍ എറണാകുളകാരും 2 പേര്‍ പത്തനംതിട്ടക്കാരുമാണ്. കോഴിക്കോടും ഇടുക്കിയിലും ഓരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന 3 വയസ്സുകാരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് ആശുപത്രി അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ പരിശോധനാ ഫലവും ബ്രിട്ടീഷ് പൗരനടക്കം 5 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്.

Latest

ഗ്രാമ പഞ്ചായത്ത് അംഗവും മാതാവും മരിച്ച നിലയിൽ

കടയ്ക്കാവൂർ കേരളകൗമുദി മുൻ ലേഖകനും വക്കം ഗ്രാമ പഞ്ചായത്ത് അംഗവുമായ അരുണും...

നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.

നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കുശർകോട്...

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍. ജെയ്സണ്‍ അലക്സ് ആണ്...

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു

യമനിൽ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. കേന്ദ്ര സർക്കാരിൻ്റെ നയതന്ത്ര ഇടപെടലും കാന്തപുരം അബുബക്കർ മുസലിയാരുടെ അടുത്ത ദിവസങ്ങളിലെ ശക്തമായ ഇടപെടലും ശിക്ഷ മാറ്റിവയ്ക്കുന്നതിൽ നിർണ്ണായകമായി. കൊല്ലപ്പെട്ട...

തക്ഷശില ലൈബ്രറി പ്രതിഭസംഗമം ലിപിൻരാജ് ഐ.എ.എസ് നിർവ്വഹിച്ചു.

മാമം, തക്ഷശില ലൈബ്രറി ദീപ്തം 2025 ന്റെ ഭാഗമായി പ്രതിഭകളെ ആദരിച്ചു. കിഴുവിലം ജി.വി.ആർ.എം. യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എഴുത്തുകാരനും, നോവലിസ്റ്റുമായ എം.പി ലീപിൻ രാജ് ഐ എ എസ്സ് ഉത്ഘാടനം ചെയ്തു....

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ – ലയൺസ്- ലൈഫ് വില്ലേജ് ശിലാസ്ഥാപനം ജൂലൈ 16ന്.

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധിയിലൂടെ എസ്സ്.സി.പി., ജനറൽ ഫണ്ട് വിനിയോഗിച്ച് 25 കുടുംബങ്ങൾക്ക് (22 എസ്സ്.സി.പി 3 ജനറൽ) ഭവനം നിർമ്മിച്ച് നൽകുന്നതിന് ഓരോ കുടുംബത്തിനും 3 സെൻറ്...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!