ആറ്റിങ്ങൽ: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ 1301 പേർ കൊറോണ നിരീക്ഷണത്തിൽ . കഴിഞ്ഞ ദിവസത്തെ കണക്കു വച്ചു നോക്കുമ്പോൾ ഇത് വലിയ വർദ്ധനയാണ്. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്കുകൾ ഇങ്ങനെ ( ഇന്നലത്തെ കണക്ക് ബ്രാക്കറ്റിൽ):
കരവാരം -215( 196), ആറ്റിങ്ങൽ -202( 146), മണമ്പൂർ -163 (117). പുളിമാത്ത് -126( 111), ഒറ്റൂർ – 130( 106), ചെറുന്നിയൂർ- 117(101), വക്കം – 101( 99), കിളിമാനൂർ – 109( 84), നഗരൂർ – 68( 68),പഴയകുന്നുമ്മേൽ 70( 65 ).
നിരീക്ഷണത്തിലുണ്ടായിരുന്നവരിൽ നഗരൂരിൽ രണ്ടും ഒറ്റൂരിൽ ഒന്നും കരവാരത്ത് ഒന്നും വക്കത്ത് രണ്ടും അങ്ങനം ആറുപേർ നിരീക്ഷണം പൂർത്തിയാക്കിയ ശേഷമുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്.
നിരീക്ഷണത്തിലിരിക്കുന്ന ചിലർ ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പൊലീസിന്റെയും നിർദ്ദേശം ലംഘിച്ച് നിരീക്ഷണ കാലാവധി തീരുംമുൻപ് പുറത്തിറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിനെതിരേ നിയമനടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ബി.സത്യൻ എം.എൽ.എ പറഞ്ഞു.