കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലത്തിന് സമീപം 28-ാം മയിലിനു സമീപം കാറും സൂപ്പർഫാസ്റ്റുകൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എറണാകുളം കടവന്ത്ര സൗപർണികയിൽ നന്ദകുമാർ (63) ആണ് മരിച്ചത്. ഇന്നെലെ ഉച്ചകഴിഞ്ഞ് നാലുമണിയോടെയാണ് അപകടം .തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന നന്ദകുമാർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന സൂപ്പർ ഫാസ്റ്റിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റ നന്ദകുമാറിനെ പരിപ്പള്ളി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല