മൂന്നു വയസുകാരനെ തട്ടിയെടുത്തു ട്രെയിനിന്റെ മുന്നിൽ എറിയാൻ ശ്രമം പ്രതി പ്രതി അറസ്റ്റിൽ.

രക്ഷിതാക്കളുടെ പക്കൽ നിന്ന് മൂന്നു വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ. തിരുനെൽവേലി സ്വദേശി മാരി (43 ) ആണ് തമ്പാനൂർ സെൻട്രൽ റെയിൽവേ പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയ്‌ക്ക് 12.30 ഓടെയാണ് സംഭവം. ജനതാ കർഫ്യു ആയതിനാൽ റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറവായിരുന്നു. നാഗ്‌പൂരിൽ നിന്ന് കുട്ടിയുമായി വന്ന രക്ഷിതാക്കൾ കൊറോണ ഡെസ്‌കിൽ മെഡിക്കൽ ചെക്കിംഗിനായി കാത്തുനിൽക്കവേ ലഹരിയ്‌ക്ക് അടിമയായ പ്രതി മൂത്ത കുട്ടിയുമായി ഇരുന്ന മൂന്നു വയസുകാരനെ എടുത്ത് ഓടാൻ ശ്രമിക്കുകയായിരുന്നു.

നിലവിളിച്ചുകൊണ്ട് പെൺകുട്ടി പിറകെ ഓടുന്നതുകണ്ട റെയിവേ പൊലീസ് ഇയാൾക്ക് പിറകേ ഓടിയെങ്കിലും പ്രതി കുട്ടിയെ ട്രെയിനിന് മുന്നിലേക്ക് എറിയാൻ ശ്രമം നടത്തി. എന്നാൽ പൊലീസ് കുഞ്ഞിനെ രക്ഷിക്കുകയിരുന്നു. ഇതിനിടെ എ.എസ്.ഐ ജയകുമാറിന് പരിക്കേൽക്കുകയുണ്ടായി. ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്ന മാരി ലഹരി മരുന്ന് ഉപയോഗം കാരണം തൊഴിൽ നഷ്ടപ്പെട്ടതാണെന്നും ലഹരി മരുന്ന് വാങ്ങാനുള്ള പണം സമ്പാദിക്കാൻ ഭിക്ഷാടന മാഫിയക്ക് വിൽക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. സബ് ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ, സി.പി.ഒ മാരായ അനിൽ, ഷജീർ, സന്തോഷ്, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!