തിരുവനന്തപുരം :ഞായറാഴ്ച സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചാണ് തീരുമാനം. കോവിഡ് വ്യാപനത്തിനെതിരായ മുന്‍കരുതല്‍ എന്ന നിലയില്‍ ഞായറാഴ്ച രാവിലെ ഏഴുമണി മുതല്‍ രാത്രി 9 മണി വരെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചത്. ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ തുറക്കില്ലെന്ന് പമ്പുടമകളും വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പമ്പുകള്‍ തുറക്കില്ലെന്നാണ് പമ്പുടമകളുടെ സംഘടന അറിയിച്ചിട്ടുള്ളത്. മൂന്ന് ഓയില്‍ കമ്പനികളുടേതായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 155 പമ്പുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കേണ്ടെന്നാണ് തീരുമാനിച്ചിട്ടുള്ളത്. കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും പമ്പുടമകള്‍ അറിയിച്ചു