ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 332 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 77 പേരിലേക്കാണ് രോഗം പടർന്നത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ കോറോണ പരിശോധനയ്ക്കായി സ്വകാര്യ ലാബുകൾ 4500 രൂപയിൽ കൂടുതൽ വാങ്ങരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. സ്ക്രീനിംഗ് ടെസ്റ്റിന് 1500 രൂപയും രോഗം സ്ഥിരീകരിക്കാനായി 3000രൂപയുമാണ് പരമാവധി ഈടാക്കുക.
അതേസമയം, കൊറോണ ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 13000കടന്നു. ഇറ്റലിയിലാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നത്. 24 മണിക്കൂറിനുള്ളില്‍ 793 പേരാണ് മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 4825 ആയി. അമേരിക്കയിൽ 300പേരാണ് രോഗം ബാധിച്ച് മരിച്ചത്