കോവളത്തെ ഹോട്ടലിന്റെ ലൈസൻസും കെട്ടിടനികുതിയും പുതുക്കി നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവേ തിരുവനന്തപുരംകോർപ്പറേഷൻ വിഴിഞ്ഞം സോണൽ ഓഫീസിലെ ചാർജ് ഓഫീസറെ മഹേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.ഇടത് പക്ഷ സംഘടനയുടെ തിരുവന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് അറസ്റ്റിലായ മഹേഷ് .പരാതിക്കാരനായ കോവളം സീഷോർ റസ്റ്റോറൻറ് ഉടമഅനിൽകുമാർ കടയുടെ ലൈസൻസും കെട്ടിടനികുതിയും പുതുക്കുന്നതിന് കഴിഞ്ഞമാസം വിഴിഞ്ഞം സോണൽ ഓഫീസിൽ അപേക്ഷ നൽകി നിരവധിതവണ കയറിയിറങ്ങിയിട്ടും ലൈസൻസ് പുതുക്കി നൽകാത്തതിനെ തുടർന്ന് ഈ മാസം പത്താം തീയതി അനിൽകുമാർ സോണൽ ഓഫീസിൽ എത്തി ചാർജ് ഓഫീസർ മഹേഷിനെ കാണുകയും പുതുക്കി നൽകുന്നതിനായി മഹേഷ് ആവശ്യപ്പെട്ടതനുസരിച്ച് 5000 രൂപ അന്നേദിവസം നൽകുകയും ചെയ്തു.
തുടർന്നും ലൈസൻസും കെട്ടിടനികുതിയും പുതുക്കി നൽകാത്തതിനാൽ കഴിഞ്ഞ വെള്ളിയാഴ്ച മഹേഷിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പതിനായിരം രൂപ കൂടി നൽകിയാൽ മാത്രമേ ലൈസൻസ് പുതുക്കി നൽകാൻ സാധിക്കുകയുള്ളൂ എന്ന് അനിൽകുമാറിനെ അറിയിക്കുകയും അനിൽകുമാർ ഈ വിവരം വിജിലൻസ് ദക്ഷിണമേഖലാ പോലീസ് സൂപ്രണ്ട് ശ്രീ ജയശങ്കറിന് അറിയിക്കുകയും ചെയ്തു.തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ സോണൽ ഓഫീസിൽ വച്ച് അനിൽകുമാർ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങവേ മഹേഷിനെ കയ്യോടെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. സംഘത്തിൽ
ഡി വൈ എസ് പി ശ്രീ വി അനിൽ ,ഇൻസ്പെക്ടർമാരായ ശ്രീ കെ എസ് പ്രശാന്ത്,ശ്രീ ആർ ബൈജു കുമാർ,ശ്രീ സി ശ്രീകുമാർ,ശ്രീ ആർ വിനോദ് കുമാർ എന്നിവരും ഉണ്ടായിരുന്നു അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.