നിർഭയക്ക് നീതി ലഭിച്ചു, നാലു പ്രതികളെയും മരണംവരെ തൂക്കിലേറ്റി

ഡൽഹി നിർഭയ കേസിലെ നാലു പ്രതികളെയും പരമോന്നത നീതി പീഠം മരണംവരെ തൂക്കിലേറ്റി. മുൻ നിശ്‌ചയിച്ചിരുന്ന പ്രകാരം ഇന്ന് പുലർച്ചെ 5.30നാണ് പ്രതികളായ മുകേഷ് സിംഗ് (32), അക്ഷയ് താക്കൂർ (31), പവൻ ഗുപ്‌ത(25), വിനയ് ശർമ്മ (26) എന്നിവരുടെ വധശിക്ഷ നടപ്പിലായത്. തീഹാറിലെ ഫൻസി കോടയിൽ (തൂക്കുമരം അഥവാ കൊലമരം)​ പ്രത്യേകം തയ്യാറാക്കപ്പെട്ട തൂക്കുകയറുകളിൽ ഒരേസമയം തന്നെയാണ് നാലുകുറ്റവാളികളെയും തൂക്കിലേറ്റിയത്. ഉത്തരപ്രദേശിലെ മീററ്റ് ജില്ലയിലുള്ള പവൻ ജല്ലാദ് എന്ന ആരാച്ചാറാണ് നീതി നടപ്പാക്കിയത്. ആദ്യമായാണ് നാലുപേരുടെ വധശിക്ഷ ഒരുമിച്ച് തിഹാറിൽ നടക്കുന്നത്.

2012 ഡിസംബർ 16 ഞായറാഴ്‌ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാണക്കേടിന്റെ ഒരു കറുത്ത അദ്ധ്യായമാണ്. സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയി,​ ബസിൽ വീട്ടിലേക്കു മടങ്ങിയ ഇരുപത്തിമൂന്നുകാരിയെ ഓടിക്കൊണ്ടിരുന്ന ബസിൽ ആറു നരാധമന്മാർ പിച്ചിച്ചീന്തിയ ദുർദിനം. ബസ് ഡ്രൈവർ രാംസിംഗ്, സംഭവ ദിവസം ബസ് ഓടിച്ച സഹോദരൻ മുകേഷ് സിംഗ് (ജയിൽ വാസത്തിനിടെ ആത്മഹത്യ ചെയ്‌തു), ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന വിനയ് ശർമ്മ, പഴക്കച്ചവടക്കാരൻ പവൻ ഗുപ്ത, അക്ഷയ് താക്കൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ കൂടിയുണ്ട് (ഇയാളെ മൂന്ന് വർഷത്തെ ജുവനൈൽ വാസത്തിനു ശേഷം കോടതി വെറുതെ വിട്ടു) എന്നിവരായിരുന്നു പ്രതികൾ.

വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഇന്നലേയും പ്രതികൾ തീവ്രശ്രമം നടത്തി. പ്രതികളായ മുകേഷ് കുമാർ സിംഗ് , വിനയ് കുമാർ ശർമ, പവൻ കുമാർ ഗുപ്ത എന്നിവർ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്നലെ പാട്യാല കോടതി അഡി. സെഷൻസ് ജഡ്ജ് ധർമേന്ദ്ര റാണ തള്ളി. സംഭവം നടന്നപ്പോൾ താൻ ഡൽഹിയിലുണ്ടായിരുന്നില്ല എന്ന മുകേഷിന്റെ ഹർജി, രാഷ്ട്രപതിക്ക് രണ്ടാമതും നൽകിയ ദയാഹർജി തള്ളിയതിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജികൾ എന്നിവ ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ, എ.എസ്. ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് കൂടി തള്ളിയോടെ പ്രതികൾക്ക് നിയമപരമായ അവകാശങ്ങൾ ഒന്നും ബാക്കിയില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് മാർച്ച് 5ന് പാട്യാല കോടതി പുറപ്പെടുവിച്ച മരണവാറണ്ടുമായി ജയിൽ അധികൃതർ മുന്നോട്ട് പോയത്

 

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!