സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊറോണ;രോഗബാധിതരുടെ എണ്ണം 24 ആയി.

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ടുപേർക്കും കാസർകോട്ട് ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24 ആയി. നേരത്തെ രോഗം ഭേദമായവരെ കൂടി പരിഗണിച്ചാൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 27 ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് 12740 പേർ നിരീക്ഷണത്തിൽ കഴിയുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 12470 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 270 പേർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് പുതുതായി 72 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടായിരത്തിലധികം പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.ഇതിൽ 1693 എണ്ണത്തിൽ രോഗബാധയില്ലെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

Latest

ആറ്റിങ്ങൽ സ്വദേശി തിരിച്ചിട്ട പാറയിൽ ഇടിമിന്നലേറ്റ് മരണപ്പെട്ടു.

തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരണപ്പെട്ടത്...

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി. വോട്ടെടുപ്പ് ഈ മാസം 20ലേക്കാണ്...

2024-25 വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു.

2024-25 വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!