കാസർകോട് സ്വദേശി ഐസൊലേഷൻ വാർഡിലും വി.ഐ.പി, ജനാല തുറന്നിട്ട് പ്രത്യേക മുറിയിൽ

കാസർകോട് – ദുബായിൽനിന്ന് നാട്ടിലെത്തി കൊറോണ രോഗം സ്ഥിരീകരിച്ച കാസർകോട് ഏരിയാൽ സ്വദേശി ആരോഗ്യവകുപ്പ് ജീവനക്കാരെ വെല്ലുവിളിച്ചാണ് കാസർകോട് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. വി.ഐ.പി പരിഗണനയിൽ സെറ്റപ്പ് ചെയ്തു കൊടുത്ത പ്രത്യേക മുറിയിലാണ് ഇയാൾ കഴിയുന്നത്. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഐസൊലേഷൻ വാർഡിൽ ഒരുക്കി കൊടുത്തിട്ടുണ്ട്.

ആരോഗ്യ പ്രവർത്തക പറയുന്നത് കേൾക്കുക.

ജീവനക്കാർ പറയുന്നതൊന്നും കേൾക്കാതെയും തീരെ അനുസരിക്കാതെയുമാണ് വാർഡിലെ മുറിയിൽ ചികിത്സ നടക്കുന്നത്. ജനാലയുള്ള മുറി വേണമെന്ന് പറഞ്ഞാണ് ആദ്യദിവസം തന്നെ ഇയാൾ ജനറൽ ആശുപത്രിയിൽ ബഹളമുണ്ടാക്കിയത്. രോഗബാധിതന്റെ ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കാതിരിക്കുന്നത് ആക്ഷേപത്തിന് കാരണമാകും എന്ന് കരുതി അതിന് വഴങ്ങിയ ആരോഗ്യവകുപ്പ് അധികൃതർ വാർഡിലെ സാമാന്യം നല്ല മുറി ഇയാൾക്കായി ഒരുക്കി കൊടുത്തു. അതിനകത്ത് കയറിയ ഇയാൾ ഇന്നലെ രാവിലെ മുതൽ ആരെയും വകവെക്കാതെയാണ് പെരുമാറുന്നത്. കൈകഴുകാനുള്ള ബെയ്‌സിനും ബാത്ത് റൂമും ഒക്കെ ഉണ്ടായിട്ടും മുറിയുടെ ജനലുകൾ തുറന്നിട്ട് അതിലൂടെ പുറത്തേക്ക് തുപ്പി കൊണ്ടിരിക്കുകയാണ് ഇയാളെന്ന് പറയുന്നു. വളരെ ഗുരുതരമായ നടപടിയാണ് ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ആരോഗ്യവകപ്പ് ജീവനക്കാരും പറയുന്നു. ദുരൂഹത നിറഞ്ഞ സഞ്ചാരപഥം ആയതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിന് ജില്ലാ ഭരണകൂടവുമായി സഹകരിക്കാതിരുന്നത് പോലെ തന്നെ വാർഡിനുള്ളിൽ ചികിത്സ നടത്തുന്നതിനും ഇയാൾ സഹകരിക്കുന്നില്ലെന്നാണ് പറയുന്നത്.

സാമ്പിൾ പരിശോധനക്ക് അയച്ചതിന് ശേഷം പുറത്തിറങ്ങാൻ പാടില്ലെന്നും കർശനമായ നിരീക്ഷണം വേണമെന്നും പറഞ്ഞു വീട്ടിലേക്ക് പറഞ്ഞുവിട്ട ഏരിയാലുകാരൻ നാട്ടിലാകെ ചുറ്റിക്കറങ്ങിയതു കാരണം കാസർകോട് മുഴുവൻ കൊറോണ രോഗം പടരുന്നതിന്റെ സൂചനയാണ് കണ്ടുതുടങ്ങുന്നത്. എട്ട് ദിവസം സ്ഥിരമായി ബന്ധുവീടുകളിൽ ഇയാൾ പോയിരുന്നു. ഇയാൾ ഒന്നിലധികം തവണ പോയിരുന്ന ബന്ധുവീടുകളിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഇന്നലെ പരിശോധനക്കായി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിയത്. രണ്ടര വയസും 11 വയസുമുള്ള കുട്ടികൾ ഉൾപ്പെടെ കരഞ്ഞുബഹളം വെച്ച് കൊണ്ട് എത്തിയ ഏരിയാലുകാരന്റെ സമ്പർക്ക പട്ടികയിലുള്ള സ്ത്രീകളെയും ബന്ധുക്കളെയും കൊണ്ട് ഇന്നലെ കാസർകോട് ജനറൽ ആശുപത്രിയും പരിസരവും നിറഞ്ഞുകവിഞ്ഞിരുന്നു. തിരക്ക് കാരണം ആശുപത്രിയിലെ ആരോഗ്യവകുപ്പ് അധികൃതരും നന്നായി വിഷമിച്ചു. ചികിത്സ തേടി എത്തിയ ഇവരിൽ പലരെയും കാസർകോട് ഗവ. ഹൈസ്‌കൂളിലെ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി പാർപ്പിച്ചു. ഏരിയാൽ സ്വദേശിയുടെ സുഹൃത്തും ധിക്കാരപരമായാണ് ആരോഗ്യവകുപ്പ് അധികാരികളോടും നാട്ടുകാരോടും പെരുമാറുന്നത്. പോലീസ് കേസെടുത്തിട്ടും നിരീക്ഷണത്തിലിരിക്കെ ഇറങ്ങിനടന്ന ഇയാൾ വീണ്ടും പലരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ ശ്രമിക്കുകയായിരുന്നു.
കൊറോണ സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിയുടെ കൂടെ എട്ടുദിവസവും നാട്ടിലാകെ കറങ്ങി നടന്ന യുവാവാണ് എല്ലാവരെയും വെല്ലുവിളിക്കുന്നത്. കാസർകോട്ടെ കൊറോണ രോഗിയുടേത് ധിക്കാര നടപടിയാണെന്നും ഇയാൾക്കെതിരെ കർശന നടപടി വേണ്ടിവരുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

Latest

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു....

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....