വാമനപുരം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് നാളെ (15-03 -2020 ) വാമനപുരം ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂളിൽ.രവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയാണ് പോളിംഗ്.
കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള ഭരണ സമിതിയാണ് ദീർഘകാലമായി ഭരണം നടത്തിയിരുന്നത് കഴിഞ ഭരണ സമിതി പിരിച്ചുവിട്ടതോടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റീ ആണ് ഇപ്പോൾ നിലവിൽ ഉള്ളത്. ദീർഘകാലം പ്രെസിഡന്റായ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി രവീന്ദ്രൻ നായരുടെ നോമിനേഷൻ ഇത്തവണ സൂക്ഷ്മ പരിശോധനയിൽ തള്ളി പോകുകയും ചെയ്തിരുന്നു .ശക്തമായ മത്സരമാണ് എപ്പോൾ നടക്കുന്നത് .ഐക്യ ജനാധിപത്യമുന്നണിയും ഇടതുപക്ഷ ജനാതിപത്യമുന്നണിയും ആണ് പ്രധാനമായും മത്സരിക്കുന്നത് ബി.ജെ.പി ഏതാനും സീറ്റുകളിലും മത്സരിക്കുന്നു.