അഖിലഭാരത അയ്യപ്പസേവാസംഘം ശബരിമല സന്നിധാനംക്യാമ്പ് വാളൻറിയർ ക്യാപ്റ്റനും ക്യാമ്പ് കോ-ഓർഡിനേറ്ററുമായ തഞ്ചാവൂർ ദാമോദരൻ സ്വാമി ഇന്നു രാവിലെ അന്തരിച്ചു . സന്നിധാനത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് പത്തനംതിട്ടയ്ക്ക് കൊണ്ടു പോകുന്നവഴി നിലയ്ക്കൽ വെച്ചാണ് മരണം സംഭവിച്ചത് കഴിഞ്ഞ 25 വർഷങ്ങളായി സന്നിധാനം ക്യാമ്പിൽ സജീവ സാന്നിദ്ധ്യമായിരുന്ന ദാമോദരൻ സ്വാമിയുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് മരണമടയുന്നവരെയും രോഗികളെയും സ്ട്രച്ചറിൽ പമ്പയിൽ എത്തിച്ചിരുന്നത്. മീനമാസ പൂജകൾക്ക് ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി സന്നിധാനത്തെ അയ്യപ്പസേവാസംഘ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എത്തിയതായിരുന്നു ദാമോദരൻ സ്വാമി.