കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ രോഗം കാരണം ലോകമാകെ കടുത്ത പ്രതിസന്ധിയിൽ ആണെന്നും ലോകമഹായുദ്ധ കാലത്ത് പോലും ഉണ്ടാകാതിരുന്ന പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നതെന്നും രോഗത്തിന്റെ സാഹചര്യത്തിൽ ഒരാളും അലസത കാട്ടരുതെന്നും ഒരു പൗരനും ലാഘവത്തോടെ കോവിഡ് ഭീതിയെ സമീപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രോഗത്തെ പ്രതിരോധിക്കുന്നതിനായി രാജ്യത്തെ 130 കോടി ജനങ്ങളൂം അവരുടെ കുറച്ച് ദിനങ്ങൾ രാജ്യത്തിന് നൽകണമെന്നും മോദി പറഞ്ഞു.
വരുന്ന ഞായറാഴ്ച ജനത കർഫ്യൂ ആയി പ്രഖ്യാപിക്കുന്നു രാവിലെ 7 മണി മുതൽ 9 മണിവരെ എല്ലാവരും വീട്ടിൽ തങ്ങണം.അറുപത് വയസിനു മുകളിൽ ഉള്ളവർ കൂടുതൽ ശ്രെദ്ധിക്കുക.രോഗം പകരുന്നത് തടയാൻ സാമൂഹിക അകലം പാലിക്കുക വ്യക്തി ശുചിത്വവും പാലിക്കുക.അലസത കാണിക്കരുത് എന്നും സാഹചര്യത്തെ നിസാരവത്കരിച്ചു കാണരുത് എന്നും പ്രധാനമന്ത്രി പറഞ്ഞു.നിത്യ ഉപയോഗ സാധനകൾക്ക് കുറവ് വരാതിരിക്കാൻ സർക്കാർ വേണ്ട നടപടികൾ കൈകൊള്ളുന്നുണ്ട് എന്നും അദ്ദേഹം പ്രസ്താവിച്ചു.രാജ്യത്തിൻറെ സമ്പത് വ്യവസ്ഥയെ ഈ മഹാമാരി പ്രതികൂലമായി ബാധിക്കുണ്ട് ഇതിനെ തടയിടാൻ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നുണ്ട് നിർമല സീതാരാമന്റെ അധ്യക്ഷതയിൽ.
കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളുടെ കുറച്ചുദിവസങ്ങൾ രാജ്യത്തിന് നൽകണം” എന്ന് കൂടി പറഞ്ഞ ശേഷമാണ് പ്രധാനമന്ത്രി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്…സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങൾ അതേ പടി പിന്തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. , സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ ഇവരൊഴികെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്.
https://www.facebook.com/PMOIndia/videos/837332556779408/