മദ്യം കിട്ടാത്തതിനെ തുടർന്ന് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആന്മഹത്യാ ശ്രമം. ചങ്ങനാശ്ശേരി പി.എം.ജെ കോംപ്ലക്സിലെ മൂന്നാം നിലയിൽ നിന്നുമാണ് മറ്റം സ്വദേശി ശശി ആന്മഹത്യക്ക് ശ്രമിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന സുരക്ഷ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ അടച്ചിടാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം കൊല്ലത്ത് മാത്രം രണ്ടുപേരാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച കായംകുളത്ത് ഷേവിംഗ് ക്രീം എടുത്തുകുടിച്ച് യുവാവ് മരിച്ചു. കൊച്ചിയിലും തൃശൂരിലും ഇന്നലെ ഒരോ ആത്ഹത്യ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു