കാസർകോഡ്:നാട്ടുകാരുടെ മർദ്ദനത്തിൽ എസ്.ഐ അടക്കം നാലുപൊലീസുകാർക്ക് പരിക്ക്. കാസർകോഡ് ദേലംപാടി കല്ലടുക്ക് കോളനിയിലാണ് സംഭവം. ഇവിടെ കൊറോണബോധവത്കരത്തിനെത്തിയ ആരോഗ്യപ്രവർത്തകർ കോളനിയിൽ പ്രവേശിക്കുന്നത് നാട്ടുകാരിൽ ചിലർ തടഞ്ഞു. തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം എത്തിയ പൊലീസുകാരെയാണ് നാട്ടുകാർ ആക്രമിച്ചത്. തടികളും കല്ലുകളുമായാണ് പൊലീസിനെ നേരിട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. സംഭവവുമായി ബന്ധപ്പെട്ട് കോളനിവാസിയായ അയ്യപ്പൻ എന്നയാളടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.